ഇനി ഗൂഗിൾ ജീവനക്കാര്‍ക്ക് ആഴ്ചയിൽ മൂന്ന് ദിവസം അവധി
വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നതു മൂലം ജീവനക്കാര്‍ക്ക് ഉണ്ടാകാൻ ഇടയുള്ള മാനസിക സംഘര്‍ഷങ്ങൾ കണക്കിലെടുത്ത് ജീവനക്കാര്‍ക്ക് ആഴ്ചയിൽ മൂന്ന് ദിവസം അവധി നൽകി ഗൂഗിൾ. കമ്പനിയിൽ 2021 ജൂൺ വരെ വര്‍ക്ക് ഫ്രം ഹോം തുടരും
ന്യൂഡൽഹി: ഗൂഗിൾ ജീവനക്കാര്‍ക്ക് ആഴ്ചയിൽ മൂന്നു ദിവസം അവധി. കൊവിഡ് കാലത്തെ ലോട്ടറിയ്ക്ക് തുല്ല്യമായ പ്രഖ്യാപനവുമായി ആണ് അടുത്തിടെ ഗൂഗിൾ രംഗത്ത് എത്തിയത്. ജീവനക്കാര്‍ക്ക് ഇനി ആഴ്ചയിൽ മൂന്ന് ദിവസം അവധി ലഭിയ്ക്കും. ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങൾക്ക് പുറമെ വെള്ളിയാഴ്ചയും അവധി ദിനമായി പ്രഖ്യാപിച്ചതിനാൽ ആണിത്.
കൊവിഡ് കാലത്ത് 2021 ജൂലൈ വരെ ഗൂഗിൾ ഉൾപ്പെടെയുള്ള രാജ്യാന്തര കമ്പനികൾ ജീവനക്കാര്‍ക്ക് 2021 ജൂൺ-ജൂലൈ ഒക്കെ വരെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. വീട്ടിൽ ഇരുന്ന് ജോലി ചെയ്യുമ്പോൾ സ്വാഭാവികമായി ഉണ്ടാകാൻ ഇടയുള്ള മാനസിക സംഘര്‍ഷങ്ങൾ ലഘൂകരിയ്ക്കുന്നതിന് കൂടെയാണ് ഗൂഗിൾ ആഴ്ചയിലെ അവധി ദിനങ്ങളുടെ എണ്ണം കൂട്ടിയത്.
ഏതെങ്കിലും കാരണവശാൽ വെള്ളിയാഴ്ച ജോലി ചെയ്യേണ്ടി വന്നാൽ പകരം മറ്റൊരു ദിവസം അവധി എടുക്കാം.കമ്പനിയുടെ സാങ്കേതിക വിഭാഗത്തിലെ അംഗങ്ങൾക്ക് വെള്ളിയാഴ്ചയും ജോലി ചെയ്യേണ്ടി വന്നേക്കാം എന്നതിനാൽ ആണിത്.
ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിൽ ഒന്നായ ഗൂഗിളിൻെറ കൊവിഡ് കാലത്തെ മാതൃകാപരമായ നടപടി സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായിക്കഴിഞ്ഞു. ഏഴു മാസമായി വീട്ടിലിരുന്നു ജോലി ചെയ്യുന്നവരുടെ മാനസിക സംഘര്‍ഷങ്ങൾ മനസിലാക്കാൻ കമ്പനി തയ്യാറായി എന്നതാണ് ശ്രദ്ധേയമാകുന്നത്.