അംബ്രി ഇന്‍കോര്‍പ്പറേഷനില്‍ നിക്ഷേപത്തിനൊരുങ്ങി റിലയന്‍സ്!
അംബ്രി ഇന്‍കോര്‍പ്പറേഷനില്‍ നിക്ഷേപത്തിനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍ ലിമിറ്റഡ്. പ്രധാന നിക്ഷേപകരായ പോള്‍സണ്‍ ആന്‍ഡ് കമ്ബനി, ബില്‍ ഗേറ്റ്സ് മറ്റ് ചില നിക്ഷേപകര്‍ എന്നിവരോടൊപ്പം 144 മില്യണ്‍ ഡോളര്‍ അംബ്രി ഇന്‍കോര്‍പ്പറേഷനില്‍ നിക്ഷേപിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കയിലെ മസാച്യുസെറ്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിച്ച് വരുന്ന ഊര്‍ജ്ജ സംഭരണ കമ്ബനിയാണ് അംബ്രി ഇന്‍കോര്‍പ്പറേഷന്‍.അംബ്രിയുടെ 42.3 മില്യണ്‍ ഓഹരികള്‍ സ്വന്തമാക്കുന്നതിന് വേണ്ടി ആര്‍എംഇഎസ്‌എല്‍ 50 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് നടത്താന്‍ പദ്ധതിയിടുന്നത്. ഈ നിക്ഷേപം കമ്ബനിയെ ദീര്‍ഘകാല ഊര്‍ജ്ജ സംഭരണ സംവിധാനങ്ങള്‍ ആഗോളതലത്തില്‍ വാണിജ്യവത്ക്കരിക്കാനും വളരാനും സഹായിക്കുമെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് വ്യക്തമാക്കിയിട്ടുള്ളത്.പേറ്റന്റ് നേടിയ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി 4-24 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കാന്‍ രൂപകല്‍പ്പന ചെയ്ത കമ്ബനി, ഗ്രിഡ് സ്കെയില്‍ സ്റ്റേഷനറി സ്റ്റോറേജില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികളുമായി ബന്ധപ്പെട്ട ചെലവ്, ദീര്‍ഘായുസ്സ്, സുരക്ഷാ തടസ്സങ്ങള്‍ എന്നിവ മറികടക്കുമെന്നാണ് അംബ്രിയുടെ ദീര്‍ഘകാല ഊര്‍ജ്ജ സംഭരണ സംവിധാനങ്ങള്‍ പറയുന്നത്.ആര്‍എന്‍ഇഎസ്‌എല്‍, അംബ്രി എന്നിവ തമ്മില്‍ ഇന്ത്യയില്‍ ഒരു ബാറ്ററി നിര്‍മാണ കേന്ദ്രം സ്ഥാപിക്കുന്നതിന് വേണ്ടി സഹകരിക്കുന്നത് സംബന്ധിച് ചര്‍ച്ചകളും നടത്തിവരുന്നുണ്ട്. ഇത് റിലയന്‍സിന്റെ ഹരിത ഔര്‍ജ്ജ സംരംഭത്തിന് ശേഷി വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ചെലവ് കുറയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.”റിലയന്‍സ് ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജം സംഭരിക്കുന്നതിന് അത്തരം വലിയ തോതിലുള്ള ഗ്രിഡ് ബാറ്ററികള്‍ക്കായി ഉപയോഗിക്കാവുന്ന പുതിയതും നൂതനവുമായ ഇലക്‌ട്രോ-കെമിക്കല്‍ ടെക്നോളജികള്‍ക്ക് വേണ്ടി കമ്ബനി ഗവേഷണം നടത്തിവരികയാണെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ജൂണില്‍ ഓഹരി ഉടമകളുമായി സംസാരിക്കവേ ജാംനഗറില്‍ ജിഗാ ഫാക്ടറി നിര്‍മ്മിക്കുമെന്നും റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ധീരുഭായ് അംബാനി ഗ്രീന്‍ എനര്‍ജി കോംപ്ലക്സ് പദ്ധതിയുടെ ഭാഗമായുള്ള ഇന്റര്‍മിറ്റന്റ് എനര്‍ജി സംഭരിച്ച് വയ്ക്കാനുള്ള പദ്ധതിയായിരിക്കും ഇതെന്നും അംബാനി വ്യക്തമാക്കിയിരുന്നു.അംബ്രിക്ക് 10 മെഗാവാട്സ് മുതല്‍ 2 ജിഗാവാട്സ് വരെയുള്ള ഊര്‍ജ്ജ സംഭരണ സംവിധാനങ്ങള്‍ നല്‍കാനുള്ള ശേഷിയുണ്ട്. കാല്‍സ്യവും, അന്റിമോണി ഇലക്‌ട്രോഡും അടിസ്ഥാനമാക്കി നിര്‍മ്മിച്ച സെല്ലുകളും കണ്ടെയ്നറൈസ്ഡ് സിസ്റ്റങ്ങളുമാണ് അംബ്രി ഇതിനായി ഉപയോഗിച്ചുവരുന്നത്. ഇത് സാധാരണ ഗതിയില്‍ ഉപയോഗിക്കുന്ന ലിഥിയം-അയോണ്‍ ബാട്ടറികളേക്കാള്‍ ലാഭകരമാണെന്നാണ് പ്രധാന മേന്മ. ഇതിനെല്ലാം പുറമേ ഏത് കാലാവസ്ഥയിലും കൂടുതല്‍ എസി സൗകര്യമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പുതിയ സംവിധാനമാണിതെന്നും കമ്ബനി അവകാശപ്പെടുന്നുണ്ട്. ഏറ്റവും കുറഞ്ഞത് 20 വര്‍ഷത്തിലധികം കാലയളവിലേക്ക് പ്രവര്‍ത്തനക്ഷമതയുള്ളതുമായിരിക്കും ഇത്.”അംബ്രിയുടെ ദീര്‍ഘകാല ഊര്‍ജ്ജ സംഭരണ സംവിധാനങ്ങള്‍ നിലവില്‍ ഇന്ത്യയിലെ ഗ്രിഡ്-സ്കെയില്‍ സ്റ്റേഷനറി സ്റ്റോറേജ് ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്ന ലിഥിയം-അയണ്‍ ബാറ്ററികളുമായി ബന്ധപ്പെട്ട ചെലവ്, സുരക്ഷാ തടസ്സങ്ങള്‍ എന്നിവ മറികടക്കാന്‍ സഹായിക്കുമെന്നാണ് റിലയന്‍സ് ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ രാജ്യത്ത് പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിക്കുന്നത് ഇലക്‌ട്രിക് പവര്‍ ഗ്രിഡുകളിലേക്ക് സംയോജിപ്പിക്കാനാകുമെന്നും റിലയന്‍സ് കൂട്ടിച്ചേര്‍ത്തു.”വലിയ തോതിലുള്ള ഊര്‍ജ്ജ സംഭരണത്തിന് ഗ്രിഡ് ബാറ്ററികള്‍ ഉപയോഗിക്കാവുന്ന പുതിയതും നൂതനവുമായ ഇലക്‌ട്രോ-കെമിക്കല്‍ സാങ്കേതികവിദ്യകളെക്കുറിച്ച് പര്യവേക്ഷണം നടത്തി വരികയാണ്. ഉത്പാദനം, സംഭരണം, ഗ്രിഡ് കണക്റ്റിവിറ്റി എന്നിവയുടെ സംയോജനത്തിലൂടെ 24 മണിക്കൂറും വൈദ്യുതി ലഭ്യത ഉറപ്പാക്കുന്ന പദ്ധതിയ്ക്ക് ബാറ്ററി സാങ്കേതികവിദ്യയിലെ ആഗോള നേതാക്കളുമായി സഹകരിക്കുമെന്ന്,” അംബാനി ജൂണില്‍ പറഞ്ഞു.