അടിമുടി നവീകരണം: ഇനി ഗൂഗിൾ സേർച് ഇങ്ങനെ
ഗൂഗിൾ സേർച് സംവിധാനത്തെ അടിമുടി നവീകരിക്കുന്ന എസ്ജിഇ (സേർച് ജനറേറ്റീവ് എക്സ്പീരിയൻസ്) ഇന്ത്യയിലും അവതരിപ്പിച്ചു. ഗൂഗിൾ വെബ്സൈറ്റിലും ആപ്പിലും എസ്ജിഇ ആക്ടിവേറ്റ് ചെയ്യുന്നവർക്ക് ജനറേറ്റീവ് എഐയുടെ പിന്തുണയോടെയുള്ള സേർച് ഫലങ്ങൾ ലഭിക്കും. മൈക്രോസോഫ്റ്റ് ബിങ് ആണ് ചാറ്റ് ജിപിടി പിന്തുണയോടെ ആദ്യം എഐ സേർച് എൻജിൻ അവതരിപ്പിച്ചത്.
ഗൂഗിളിന്റെ എസ്ജിഇ യുഎസിന് പുറത്ത് ആദ്യമായി അവതരിപ്പിക്കുന്നത് ഇന്ത്യയിലും ജപ്പാനിലുമാണ്. സേർച് ചെയ്യുന്ന വിഷയങ്ങളെപ്പറ്റിയുള്ള സംക്ഷിപ്ത വിവരണം ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭ്യമാക്കുകയാണ് എസ്ജിഇയുടെ ലക്ഷ്യം.
ഗൂഗിൾ ഡോട്.കോം വെബ്സൈറ്റിൽ അല്ലെങ്കിൽ ഫോണിലെ ഗൂഗിൾ ആപ്പിലുള്ള സേർച് ലാബ്സ് ഐകണിൽ ക്ലിക്ക് ചെയ്ത് എസ്ജിഇ ആക്ടിവേറ്റ് ചെയ്യാം.