അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ റിലയന്‍സ് ജിയോ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കും!
റിലയന്‍സ് ജിയോയും ഗൂഗിളും ചേര്‍ന്ന് പുറത്തിറക്കുന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വൈകാതെ വിപണിയിലെത്തും. നേരത്തെ ഈ സ്മാര്‍ട്ട്ഫോണ്‍ ഡിസംബറില്‍ വിപണിയിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ റിലയന്‍സ് ജിയോ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കും. ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്ട്ഫോണുകള്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് റിലയന്‍സ് പുതിയ ഡിവൈസുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. ജിയോയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. മൂന്ന് മാസം വരെയെങ്കിലും സമയമെടുത്ത് മാത്രമേ ഈ ഡിവൈസുകള്‍ വിപണിയില്‍ എത്തുകയുള്ളുവെന്ന് 91 മൊബൈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ സ്മാര്‍ട്ട്‌ഫോണ്‍ 4,000 രൂപയില്‍ താഴെയുള്ള വിലയിലായിരിക്കും വിപണിയിലെത്തുക. റിലയന്‍സ് ജിയോ 2 ജി ഫ്രീ ഇന്ത്യ എന്ന ആശയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ഹാന്‍ഡ്‌സെറ്റ് 2ജി ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന ഡിവൈസ് ആയിരിക്കും.
രണ്ട് വര്‍ഷത്തിനുള്ളില്‍ 200 ദശലക്ഷം ഉപയോക്താക്കളെ തങ്ങളിലേക്ക് ആകര്‍ഷിക്കാനും ജിയോ പദ്ധതിയിടുന്നുണ്ട്. നേരത്തെ നടന്ന ഓഹരി ഇടപാടുകളുടെ അടസ്ഥാനത്തില്‍ ജിയോയുടെ ഫോണുകള്‍ക്ക് കരുത്ത് നല്‍കുന്നത് ക്വാല്‍കോം ചിപ്പ്സെറ്റുകള്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണട്. 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. ക്വാല്‍കോം വെന്‍ചേഴ്‌സ് റിലയന്‍സ് ജിയോ ഓഹരികള്‍ക്കായി 730 ദശലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. 0. 15 ശതമാനം ഓഹരിയാണ് കമ്ബനി വാങ്ങിയത്. സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നതിന് പുറമേ ഗെയിമിംഗ് വിഭാഗത്തിലും റിലയന്‍സ് ജിയോ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യാത്ര എന്ന ഗെയിമിന്റെ ഡെവലപ്പര്‍മാരായ എആര്‍ ബേസ്ഡ് മൊബൈല്‍ ഗെയിമിംഗ് സ്ഥാപനമായ ക്രീകിയുമായി ജിയോ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഈ പാര്‍ട്ട്ണര്‍ഷിപ്പിലൂടെ ജിയോ ഉപയോക്താക്കള്‍ക്ക് 3D അവതാര്‍ ഫീച്ചര്‍, ഗെയിം ലെവലുകള്‍, ഗെയിംപ്ലേ ടോക്കണുകള്‍ എന്നിവ ലഭിക്കും. ഡവലപ്പര്‍മാരുടെ അഭിപ്രായത്തില്‍, “ഗെയിമര്‍മാര്‍ക്ക് യാത്രയുടെ ആക്ഷന്‍-അഡ്വഞ്ചര്‍ സ്റ്റോറിയിലേക്ക് കടക്കാനും എതിര്‍ സൈന്യത്തെ പരാജയപ്പെടുത്താനുമുള്ള ശ്രമച്ചില്‍ ചേരാനും കഴിയും. വില്ലും അമ്ബും, ചക്രം, മിന്നല്‍, ഫയര്‍ ബോള്‍ട്ടുകള്‍ എന്നിവ പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് കളിക്കാര്‍ക്ക് വളരെ വ്യത്യസ്തമായി ഗെയിം കളിക്കാനും സാധിക്കും. യാത്ര ഗെയിം ഗൂഗിള്‍ മാപ്‌സില്‍ നിര്‍മ്മിച്ചതാണ് ഇപ്പോഴിത് ഇത് ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്ന് ഡവലപ്പര്‍മാര്‍ പറഞ്ഞു. സുഹൃത്തുക്കളുമായി വീഡിയോകള്‍ ഷെയര്‍ ചെയ്യാനും ഈ ഗെയിം ഉപയോക്താക്കളെ അനുവദിക്കുന്നു. ഗെയിംപ്ലേ വീഡിയോകളും വീഡിയോ ഫീഡുകളും നിങ്ങള്‍ക്ക് ലഭിക്കും. മറ്റുള്ളവരുടെ വീഡിയോകള്‍ പോസ്റ്റുചെയ്യാന്‍ ഡിജിറ്റല്‍ ട്രെയിനിങ് ഗ്രൗണ്ടും ഉപയോക്താക്കള്‍ക്ക് ലഭിക്കും.