അണ്‍ലിമിറ്റഡ് ഡാറ്റഓഫറുമായി ജിയോഫൈബറിനെ പിടിയ്ക്കാന്‍ എയർടെൽ ബ്രോഡ്ബാന്‍ഡ്  

1 ജിബിപിഎസ് വരെ വേഗത, അൺലിമിറ്റഡ് ഡാറ്റ, എയർടെൽ എക്‌സ്ട്രീം ആൻഡ്രോയിഡ് 4 കെ ടിവി സെറ്റ്ടോപ്പ് ബോക്സ്, ഒടിടി ആക്സസ് എന്നിവയാണ് എയർടെൽ എക്‌സ്ട്രീം ഫൈബറിന്റെ പുതിയ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

മുംബൈ: ജിയോ ഫൈബറിനെ പിടിയ്ക്കാന്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുമായി എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ്. എയർടെൽ എക്‌സ്ട്രീം ബണ്ടിൽ എന്ന പേരിലാണ് പുതിയ പ്ലാൻ പുറത്തിറക്കിയത്. 1 ജിബിപിഎസ് വരെ വേഗത, അൺലിമിറ്റഡ് ഡാറ്റ, എയർടെൽ എക്‌സ്ട്രീം ആൻഡ്രോയിഡ് 4 കെ ടിവി സെറ്റ്ടോപ്പ് ബോക്സ്, ഒടിടി ആക്സസ് എന്നിവയാണ് എയർടെൽ എക്‌സ്ട്രീം ഫൈബറിന്റെ പുതിയ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

എയർടെൽ എക്‌സ്ട്രീം ബണ്ടിൽ പ്ലാൻ

499 രൂപ മുതലാണ് എയർടെൽ എക്‌സ്ട്രീം ബണ്ടിൽ പ്ലാൻ അരംഭിക്കുന്നത്. 2020 സെപ്റ്റംബർ 7 മുതൽ ഉപയോക്താക്കൾക്ക് പ്ലാൻ ലഭ്യമായി തുടങ്ങും. എയർടെൽ എക്സ്ട്രീം ബണ്ടിൽ പ്രീമിയർ വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, സീ5 എന്നിവയിലേക്ക് കോംപ്ലിമെന്ററി ആക്സസ് വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാം എയർടെൽ എക്സ്ട്രീം ബോക്സിലും ഈ സേവനം ലഭ്യമാണ്.


എയർടെൽ ബ്രോഡ്ബാൻഡ്

രാജ്യത്തുടനീളം 25 ലക്ഷം ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കളുണ്ടെന്ന് എയർടെൽ അവകാശപ്പെടുന്നു. കൂടാതെ എല്ലാ എക്‌സ്ട്രീം ഫൈബർ പ്ലാനുകൾക്കും ഇപ്പോൾ പരിധിയില്ലാത്ത ഡാറ്റ അലവൻസ് നൽകുന്നുണ്ടെന്നും കമ്പനി പറഞ്ഞു. എല്ലാ എയർടെൽ എക്‌സ്ട്രീം ഫൈബർ പ്ലാനുകളിലും ഇപ്പോൾ 3999 വിലയുള്ള എയർടെൽ എക്‌സ്ട്രീം ബോക്‌സ് ലഭ്യമാക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് എല്ലാ ലൈവ് ടിവി ചാനലുകളും ഒപ്പം മികച്ച വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളും ലഭ്യമാണ്.


സ്മാർട്ട് സെറ്റ്ടോപ്പ് ബോക്‌സ്

ആൻഡ്രോയിഡ് 9.0 പവർ സ്മാർട്ട് സെറ്റ്ടോപ്പ് ബോക്‌സിലൂടെ ഗൂഗിൾ പ്ലേ സ്റ്റോറിലെ ആയിരക്കണക്കിന് ആപ്പുകളും ഓൺലൈൻ ഗെയിമുകളും ഉപയോഗിക്കാനാകും. കൂടാതെ ഇതിൽ ഗൂഗിൾ അസിസ്റ്റന്റ് വോയ്‌സ് സെർച്ച് സൗകര്യവും ലഭ്യമാണ്. എയർടെൽ എക്‌സ്ട്രീം ആപ്ലിക്കേഷനിൽ നിന്ന് എയർടെൽ എക്‌സ്ട്രീം ആൻഡ്രോയിഡ് 4 കെ ടിവി ബോക്സ് 550 ടിവി ചാനലുകളും ഒടിടി സ്ട്രീമിങ്ങും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ പതിനായിരത്തിലധികം മൂവികളും ഷോകളും 7 ഒടിടി ആപ്ലിക്കേഷനുകളും 5 സ്റ്റുഡിയോകളും ഉൾപ്പെടുന്നു.


ജിയോ ഫൈബർ പ്ലാൻ

കഴിഞ്ഞമാസം അവസാനം ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പരിധിയില്ലാതെ ഡാറ്റ വാഗ്ദാനം ചെയ്യുന്ന പുതിയ പ്ലാൻ അവതരിപ്പിച്ചിരുന്നു. 399 രൂപയുടേതാണ് പ്ലാൻ. പുതിയ വരിക്കാര്‍ക്ക് 30 ദിവസത്തേക്ക് പ്ലാൻ സൗജന്യമായി ലഭിക്കും. 30എംബിപിഎസ് ആണ് പ്ലാനിന്റെ വേഗത. 100എംബിപിഎസ്, 150 എംബിപിഎസ്, 300എംബിപിഎസ് എന്നീ വേഗതയിലുള്ള പ്ലാനുകൾ യഥാക്രമം 699 രൂപ,999 രൂപ, 1,499 രൂപയ്ക്ക് ലഭ്യമാണ്.
ഡാറ്റാ പ്ലാനുകള്‍ക്കൊപ്പം പരിധിയില്ലാത്ത വോയ്സ്കോളുകളും ലഭിക്കും. ഇതോടൊപ്പം 4 കെ സെറ്റ്ടോപ്പ് ബോക്‌സും സൗജന്യമായി ലഭിക്കും. ഡൗണ്‍ലോഡ് സ്പീഡിനൊപ്പം അപ് ലോഡ് സ്പീഡും ലഭിക്കുന്നതാണ് പ്ലാൻ. ഉയര്‍ന്ന പ്ലാനുകളില്‍ 12 ഒടിടി സേവനങ്ങളും സൗജന്യമായി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team