അതിവേഗ ചാർജിങ്ങും!700-ലധികം സ്‌പോർട്‌സ് മോഡലും ആയി ബോട്ട് എക്സ്റ്റന്റ് സ്പോർട് സ്മാര്‍ട് വാച്ച് ഇന്ത്യയിലെത്തി,
ജനപ്രിയ വെയറബിൾസ് നിർമാണ കമ്പനിയായ ബോട്ട് പുതിയ സ്മാർട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. ബോട്ട് എക്സ്റ്റന്റിന്റെ നവീകരിച്ച പതിപ്പായ എക്സ്റ്റന്റ് സ്പോർട് സ്മാർട് വാച്ചാണ് പുറത്തിറക്കിയത്. ബോട്ട് എക്സ്റ്റന്റ് സ്പോട് സ്മാര്‍ട് വാച്ചിൽ 700 ലധികം ആക്റ്റീവ് മോഡുകൾ ഉണ്ട്. ഒരു സ്‌മാർട്ട് വാച്ചും ഇത്രയധികം സ്‌പോർട്‌സ് മോഡുകൾ ഇതുവരെ പരീക്ഷിച്ചിട്ടില്ല. അതിനാൽ ബോട്ടിന് തീർച്ചയായും ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയും.
ബോട്ട് എക്സ്റ്റന്റ് സ്പോർട്ടിന് ജോഗിങ് മുതൽ നീന്തൽ, പിയാനോ മുതൽ ബാലെ, യോഗ മുതൽ എയ്‌റോബിക്സ് വരെ, അലക്കു മുതൽ പെയിന്റിങ് വരെയുള്ള എല്ലാ പ്രവർത്തനങ്ങളും ട്രാക്ക് ചെയ്യാനാകും. കൂടാതെ കലോറി എരിച്ചുകളയാൻ സഹായിക്കുന്ന മറ്റ് എല്ലാ പ്രവർത്തനങ്ങളെയും ട്രാക്ക് ചെയ്യാം. ബോട്ട് എക്സ്റ്റന്റ് സ്പോർട് സ്മാര്‍ട് വാച്ചിൽ ഒരു ഡസൻ സെൻസറുകളാൽ സജ്ജീകരിച്ചിരിക്കുന്നു.
ഫിറ്റ്‌നസ് മോഡുകൾക്ക് പുറമെ 24 മണിക്കൂർ ഹൃദയമിടിപ്പ് സെൻസർ, ഓക്സിജൻ സാച്ചുറേഷൻ (എസ്പിഒ2) മോണിറ്റർ, നിങ്ങളുടെ ഫിറ്റ്‌നസ് ലെവലുകൾ തത്സമയം നിരീക്ഷിക്കുകയും വിവരങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്ന പെഡോമീറ്റർ എന്നിങ്ങനെ ഒന്നിലധികം സെൻസറുകളും സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. ദിവസം മുഴുവൻ ഫിറ്റും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നതിന് ബോട്ട് എക്സ്റ്റന്റ് സ്പോർട് ഉപയോഗിക്കാം. ബോട്ട് ക്രസ്റ്റ് ആപ്പുമായി വാച്ച് ബന്ധിപ്പിക്കാനും സാധിക്കും.

ബോട്ട് എക്സ്റ്റന്റ് സ്പോർട് വെള്ളത്തിൽ നിന്നും, വിയർപ്പിൽ നിന്നും സംരക്ഷിക്കാനായി ഐപി67 റേറ്റുചെയ്തിരിക്കുന്നു. കേവലം 30 മിനിറ്റിനുള്ളിൽ വാച്ച് ഫുൾ ചാർജ് ചെയ്യാനും സാധിക്കുംം. 7 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. നൂറിലധികം വാച്ച് ഫെയ്‌സുകൾ, ലൈവ് ക്രിക്കറ്റ് സ്‌കോറുകൾ, കോളുകൾ, ടെക്‌സ്‌റ്റ്, അറിയിപ്പുകൾ, ക്യൂറേറ്റഡ് നിയന്ത്രണങ്ങൾ, സെഡന്ററി അലേർട്ടുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.