അധ്യാപകരെ ഉടനടി നിയമിക്കണം; നിയമനത്തിന് ശുപാർശ ചെയ്തിട്ടുള്ള അധ്യാപകരെ നിയമിക്കാൻ സർക്കാർ തീരുമാനിക്കുന്നു
സംസ്ഥാനത്ത് നിയമന ഉത്തരവ് ലഭിച്ച അധ്യാപകരെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. നിയമന ഉത്തരവ് ലഭിച്ച 1600 ഓളം പേര്‍ക്ക് ഇതോടെ ജോലിയില്‍ പ്രവേശിക്കാനാകും.
സ്കൂളുകള്‍ തുറന്ന ശേഷം മാത്രമേ ജോലിയില്‍ പ്രവേശിപ്പിക്കൂവെന്ന നിയമസഭയിലടക്കം മുഖ്യമന്ത്രി വ്യക്തമാക്കിയ തീരുമാനം മാറ്റിയാണ് ജോലിയില്‍ പ്രവേശിപ്പിക്കുന്നത്. ഡിജിറ്റല്‍ ക്ലാസുകള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ അധ്യാപകരുടെ കുറവ് വലിയ തിരിച്ചടിയാകുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്.