അബുദാബിയില്‍ സൈക്കിള്‍ സവാരിക്കാര്‍ക്ക് പെര്‍മിറ്റ് ഏര്‍പ്പെടുത്തി
അബുദാബിയില്‍ സൈക്കിള്‍ സവാരിക്കാര്‍ക്ക് പെര്‍മിറ്റ് ഏര്‍പ്പെടുത്തി.ദീര്‍ഘദൂര സൈക്ലിങ് സംഘമായി ചെയ്യുന്നവര്‍ക്കാണ് ഓണ്‍ലൈന്‍ റോഡ് പെര്‍മിറ്റ് ആവശ്യം.നിരത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുകയും മണിക്കൂറില്‍ 80 കിലോമീറ്ററിലധികം വേഗത്തില്‍ പോവുകയും ചെയ്യുന്ന അമെച്ചര്‍ സംഘങ്ങള്‍ ഇലക്‌ട്രോണിക് പെര്‍മിറ്റ് കരസ്ഥമാക്കണം.യാത്രയുടെ 48 മണിക്കൂര്‍ മുമ്ബ് റോഡ് പെര്‍മിറ്റിനായി അബുദാബി പോലീസ് വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സൈക്ലിങ് നടത്തുന്നവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇതെന്ന് പോലീസ് അറിയിച്ചു.