അറിയാം -എങ്ങനെ എളുപ്പത്തില്‍ ഇ-ആധാര്‍ ഡൌണ്‍ലോഡ് ചെയ്യാം
ഇന്ത്യയിലെ പൌരന്മാര്‍ക്ക് ഇന്ന് നിര്‍ബന്ധമായും വേണ്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആണ് ആധാര്‍ കാര്‍ഡ് നല്‍കുന്നത്.സര്‍ക്കാര്‍ പദ്ധതികള്‍ക്കും സാമ്ബത്തിക സേവനങ്ങള്‍ക്കും ആധാര്‍ ആവശ്യമാണ്. ഇത് ബാങ്ക് അക്കൗണ്ടുകള്‍, വാഹനങ്ങള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവയുമായെല്ലാം ബന്ധപ്പെടുത്തിയിട്ടുണ്ട്. ആധാര്‍ കാര്‍ഡില്‍ വ്യക്തിയുടെ പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം, ഫോട്ടോ എന്നിവയുയടക്കമുള്ള വിവരങ്ങളാണ് നല്‍കിയിട്ടുള്ളത്.
ആധാര്‍ കാര്‍ഡ്
നിങ്ങളുടെ ആധാര്‍ കാര്‍ഡ് അത്യാവശ്യമായി വേണ്ട അവസരത്തില്‍ അവ കാണാതെ പോയാല്‍ എന്ത് ചെയ്യും?, പേടിക്കേണ്ട ആവശ്യമില്ല. നമുക്ക് എളുപ്പത്തില്‍ ഇ-ആധാര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. യുഐഡിഎഐ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ആധാര്‍ നിയമം അനുസരിച്ച്, എല്ലാ ആവശ്യങ്ങള്‍ക്കും ആധാറിന്റെ ഫിസിക്കല്‍ കോപ്പി പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇ-ആധാര്‍. uidai.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ eaadhaar.uidai.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ നിങ്ങള്‍ക്ക് ഇ-ആധാര്‍ ഡിജിറ്റല്‍ ആക്സസ് ചെയ്യാന്‍ കഴിയും. യുഐഡിഎഐയുടെ അതോറിറ്റി ഡിജിറ്റലായി ഒപ്പിട്ട ആധാറിന്റെ പാസ്‌വേഡ് കൊണ്ട് സംരക്ഷിക്കപ്പെട്ട ഇലക്‌ട്രോണിക് കോപ്പിയാണ് ഇ-ആധാര്‍.
ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെ
ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ വളരെ എളുപ്പമാണ്. ഇതിനായി 28 അക്ക എന്‍റോള്‍മെന്റ് നമ്ബര്‍ മതിയാകും. ഇതിനൊപ്പം നിങ്ങളുടെ മുഴുവന്‍ പേരും പിന്‍ കോഡും ഉപയോഗിച്ച് ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാം. രജിസ്റ്റര്‍ ചെയ്ത നിങ്ങളുടെ മൊബൈല്‍ നമ്ബറില്‍ ലഭിക്കുന്ന ഒടിപിയും ഇതിനായി ആവശ്യമാണ്. നിങ്ങളുടെ ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പാസ്‌വേഡ് അറിയേണ്ടതുണ്ട്. പാസ്വേര്‍ഡ് മറന്ന് പോയാലും കുഴപ്പമില്ല. ഇതില്‍ ഫോര്‍ഗോട്ട് പാസ്വേഡ് എന്ന ഓപ്ഷന്‍ വഴി നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കും. ഇ-ആധാര്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
പരസ്യങ്ങള്‍ ശല്യമാകുന്നുവോ, ആന്‍ഡ്രോയിഡ് ഫോണുകളിലല്‍ പരസ്യങ്ങള്‍ ഒഴിവാക്കാം
ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍
• യുഐഡിഎഐയുടെ ഔദ്യോഗിക പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക
• ഹോംപേജിലെ മൈ ആധാര്‍ വിഭാഗത്തിലെ ‘ആധാര്‍ ഡൗണ്‍ലോഡ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
• ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ‘ആധാര്‍ നമ്ബര്‍’, ‘എന്‍റോള്‍മെന്റ് ഐഡി’, വെര്‍ച്വല്‍ ഐഡി എന്നിവയില്‍ നിങ്ങള്‍ക്ക് വേണ്ടത് തിരഞ്ഞെടുക്കുക
• നിങ്ങള്‍ തിരഞ്ഞെടുത്ത ഓപ്ഷനില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിശദാംശങ്ങള്‍ നല്‍കുക.
• നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്ബറില്‍ ഒടിപി അയയ്‌ക്കുന്നതിന് മുമ്ബ് കാപ്ചിന കോഡ് നല്‍കണം.
• രജിസ്റ്റര്‍ ചെയ്ത ഫോണിലേക്ക് വരുന്ന ഒടിപി നല്‍കുക.
• നിങ്ങളുടെ പാസ്‌വേഡ് സെക്യുരിറ്റിയുള്ള ഇ-ആധാര്‍ നിങ്ങളുടെ ഡിവൈസിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടും.
എടിഎം പോലുള്ള ആധാര്‍കാര്‍ഡ് ലഭിക്കാന്‍ ചെയ്യേണ്ടത്
നിങ്ങള്‍ ആധാര്‍കാര്‍ഡ് പേഴ്സില്‍ കൊണ്ടുനടക്കുന്ന ആളാണ് എങ്കില്‍ നിങ്ങളുടെ ആധാര്‍ എളുപ്പം കേടാകും. ഇത്തരം അവസരങ്ങളില്‍ മികച്ചത് എടിഎം കാര്‍ഡ് പോലുള്ള ആധാര്‍ കാര്‍ഡ് ആണ്. പിവിസി കാര്‍ഡ് എന്നാണ് ഇതിനെ പറയുന്നത്. ആധാര്‍ കാര്‍ഡ് സേവനങ്ങള്‍ തന്നെ ഇത്തരം കാര്‍ഡ് നല്‍കുന്നുണ്ട്. എടിഎം കാര്‍ഡ് പോലുള്ള ആധാര്‍ കാര്‍ഡ് ലഭിക്കാനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.
പിവിസി കാര്‍ഡ് ലഭിക്കാന്‍
• യുഐഡിഐഐയുടെ വെബ്സൈറ്റ് (uidai.gov.in) സന്ദര്‍ശിക്കുക.
• മൈ ആധാര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക, ഇതിലുള്ള ഗെറ്റ് ആധാര്‍ വിഭാഗത്തിന് കീഴില്‍, ഓര്‍ഡര്‍ ആധാര്‍ പിവിസി കാര്‍ഡ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
• പുതിയ പേജില്‍ നിങ്ങളുടെ 12 അക്ക ആധാര്‍ നമ്ബര്‍ / 16 അക്ക വെര്‍ച്വല്‍ ഐഡി / 28 അക്ക ഇഐഡിയും സെക്യൂരിറ്റി കോഡും നല്‍കുക.
• നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍, ‘മൈ മൊബൈല്‍ നമ്ബര്‍ ഈസ് നോട്ട് രജിസ്റ്റേര്‍ഡ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
• രജിസ്റ്റര്‍ ചെയ്ത / നിങ്ങള്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്ബര്‍ നല്‍കുക.
• അടുത്തതായി സെന്‍ഡ് ഒടിപി ക്ലിക്കുചെയ്യുക; രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിങ്ങള്‍ക്ക് കോഡ് ലഭിക്കും.
• നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ലഭിച്ച 6 അക്ക ഒടിപി നല്‍കുക.
• നിബന്ധനകളും വ്യവസ്ഥകളും പരിശോധിച്ച് സബ്മിറ്റ് ക്ലിക്കുചെയ്യുക.
• തുറന്ന് വരുന്ന സ്ക്രീനിലുള്ള നിങ്ങളുടെ എല്ലാ ആധാര്‍ വിവരങ്ങളും പരിശോധിക്കുക.
• മേക്ക് പേയ്‌മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ആവശ്യമായ തുക നല്‍കുക.
• ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ പിവിസി കാര്‍ഡ് പോസ്റ്റലായി നിങ്ങളുടെ വീട്ടിലേക്ക് എത്തും.
നിങ്ങളുടെ പാസ്‌വേഡുകള്‍ സുരക്ഷിതമാണോ എന്നറിയാന്‍ ഗൂഗിള്‍ സഹായിക്കും