അലാസ്‌ക തീരത്ത് ഭൂചലനം; സുനാമി തിരമാലകള്‍ രൂപപ്പെട്ടു, മുന്നറിയിപ്പ്  

ലോസ് ആഞ്ചല്‍സ്: അലാസ്‌ക തീരത്ത് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇതേതുടര്‍ന്ന്, സുനാമി മുന്നറിയിപ്പ് നല്‍കി. സ്ഥലത്ത് അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തിങ്കളാഴ്ച പ്രാദേശിക സമയം 1.54 നാണ് ഭൂചലനമുണ്ടായത്. അഞ്ചിന് മുകളില്‍ തീവ്രതയുള്ള നിരവധി തുടര്‍ ചലനങ്ങളുണ്ടായി.


മേഖലയില്‍ ചെറിയ സുനാമി തിരമാലകള്‍ ഉണ്ടായതായി യുഎസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേതുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപാര്‍പ്പിച്ചതായി നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു.


തിങ്കളാഴ്ച പ്രാദേശിക സമയം 1.54 നാണ് ഭൂചലനമുണ്ടായത്. അഞ്ചിന് മുകളില്‍ തീവ്രതയുള്ള നിരവധി തുടര്‍ ചലനങ്ങളുണ്ടായി. അലാസ്‌കയിലെ കെന്നഡി എന്‍ഡ്രന്‍സ് മുതല്‍ യൂണിമാക് പാസ് വരെയുള്ള പസഫിക് തീരത്ത് നാഷണല്‍ വെതര്‍ സര്‍വീസ് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.


ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 60 മൈല്‍ (100 കിമീ) അകലെയുള്ള ചെറിയ നഗരമായ സാന്‍ഡ് പോയിന്റില്‍ 25 മൈല്‍ (40 കിമീ) ആഴത്തില്‍ രണ്ട് അടി ഉയരത്തില്‍ തിരമാലകള്‍ രേഖപ്പെടുത്തി. കുക്ക് ഇന്‍ലെറ്റിന്റെ പ്രവേശനത്തില്‍ നിന്ന് വടക്കുകിഴക്ക് നൂറുകണക്കിന് മൈലുകള്‍ വ്യാപിച്ചുകിടക്കുന്ന അപകടസാധ്യത മേഖലയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team