അശാസ്ത്രീയ നടപടികൾ മൂലം വ്യാപാരികളെ പട്ടിണിക്കിടരുത്: ബിസ്ബേ കൺവെൻഷൻ
കോഴിക്കോട്: കോവിഡ് പ്രതിരോധത്തിൻറെ പേരിൽ അശാസ്ത്രീയമായ നടപടികൾ വ്യാപാരി സമൂഹത്തിൻറെ മേൽ അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ബിസ്ബേ ഇൻറർനാഷണൽ ഫൗണ്ടേഷൻ സംസ്ഥാന കൺവെൻഷൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ലോക്ക് ഡൗൺ മൂലം കടകൾ തുറക്കാനോ വ്യാപാരം നടത്താൻ സാധിക്കാതെ വ്യാപാരികൾ പട്ടിണിയിലാണ്.
വലിയ സൂപ്പർ മാർക്കറ്റുകളിൽ എല്ലാ സാധനങ്ങളും, എല്ലാ ദിവസവും ലഭ്യമാകുമ്പോൾ ചെറുകിട വ്യാപാരികൾക്ക് നിശ്ചിത ദിവസങ്ങളിൽ മാത്രമേ കച്ചവടം അനുവദിക്കുന്നുള്ളൂ എന്നത് അശാസ്ത്രീയവുംപക്ഷപാതപരവും ആണ്.
ഫലപ്രദമായി കോവിഡിനെ പ്രതിരോധിച്ച് ച്ച രാജ്യങ്ങളെല്ലാം എല്ലാം പ്രവർത്തിസമയം വർധിപ്പിക്കുകയും തിരക്ക് ഒഴിവാക്കുകയാണ് ചെയ്തത്. പല രാജ്യങ്ങളിലും കോവിഡ് കാലത്ത് കടകളുടെ പ്രവർത്തന സമയം അർദ്ധരാത്രി വരെ ദീർഘിപ്പിക്കുകയും, ഒഴിവു ദിവസങ്ങൾ എടുത്തു കളയുകയും ചെയ്യുകയാണുണ്ടായത്.
സർക്കാർ ഓഫീസുകളും സ്വകാര്യസ്ഥാപനങ്ങളും പ്രവർത്തിസമയം ദീർഘിപ്പിക്കുകയും ജോലിക്കാർക്ക് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിക്കൊണ്ട് പരമാവധി സമയം തുറന്നു വെക്കുകയും ചെയ്താൽ തിരക്ക് ഒഴിവാക്കാനും കോ വിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കച്ചവടം നടത്താൻ സാധിക്കുകയും ചെയ്യും. കോവിഡിനു ഒപ്പമുള്ള ജീവിതത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങൾ നടത്താൻ വിദഗ്ധസമിതി തയ്യാറാകണമെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.
ലോക് ഡൗൺ മൂലം അടച്ചിടുന്ന ദിവസങ്ങളിൽ നഷ്ടപരിഹാരമായി സാമ്പത്തിക സഹായം നൽകണമെന്നും ബലിപെരുന്നാൾ സീസൺ തന്നെയെങ്കിലും നഷ്ടം ആവാതിരിക്കാൻ വസ്ത്ര വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്ക് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് കൂടുതൽ സമയം പ്രവൃത്തിക്കാൻ അനുവദിക്കണമെന്നും യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ബിസ്ബേ ഇൻറർനാഷണൽ ഫൗണ്ടേഷൻ കൺവെൻഷനിൽ
നൗഷാദ് വലിയപറമ്പ്, ഡോ. സുൽഫിക്കർ അലി,നിഷാ നീലേശ്ലരം,
ബഷീർചാലിൽ,സക്കീർ കണ്ണൂർ, അഭിലാഷ് പി ജോൺ, അക്ബർ ഖത്തർ, ആഷിക് കാലിക്കറ്റ്, മുനീർ കൊയിലാണ്ടി, മേജസ് ജോസ് വയനാട്, ശഹീൻഹൈദർ പ്രസംഗിച്ചു