അശോക് ലെയ്‌ലാന്‍ഡ് രണ്ട് പാസഞ്ചര്‍ ബസ് മോഡലുകള്‍ അവതരിപ്പിച്ചു!
അശോക് ലെയ്‌ലാന്‍ഡ് രണ്ട് പാസഞ്ചര്‍ ബസ് മോഡലുകള്‍ അവതരിപ്പിച്ചു.യുഎഇയിലെ കമ്ബനിയുടെ റാസ് അല്‍ ഖൈമ ഉത്പാദന കേന്ദ്രത്തില്‍ നിര്‍മ്മിക്കുന്ന ഫാല്‍ക്കണ്‍ ബസുകള്‍ പ്രധാനമായും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് വിപണനം ചെയ്യും.സൗദി അറേബ്യന്‍ നിരത്തുകളില്‍ ഇതിനകം 3,500 അശോക് ലെയ്‌ലാന്‍ഡ് ബസുകള്‍ സേവനമനുഷ്ടിക്കുന്നുണ്ട്.
വെര്‍ച്വലായി നടന്ന ചടങ്ങില്‍ രണ്ട് ബസുകളുടെയും ലോഞ്ച് സൗദി അറേബ്യയിലെ കമ്ബനിയുടെ എക്‌സ്‌ക്ലൂസീവ് ഡീലറായ അല്‍ ഗുരൈര്‍ ഗ്രൂപ്പിന്റെ വെസ്റ്റേണ്‍ ഓട്ടോയുമായി സഹകരിച്ചാണ് നടത്തിയത്.ഫാല്‍ക്കണ്‍ സൂപ്പര്‍, ഗാസ്ല്‍ എന്നിവ റാസ് അല്‍ ഖൈമയിലെ തങ്ങളുടെ അത്യാധുനിക ഉല്‍പാദന കേന്ദ്രത്തില്‍ നിന്നാണ് വരുന്നത് എന്ന് അശോക് ലെയ്‌ലാന്‍ഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നിതിന്‍ സേത്ത് പറഞ്ഞു.