അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇനി പ്രതിമാസം 3,000 രൂപ പെൻഷൻ
ഡൽഹി: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് പ്രധാന്‍മന്ത്രി ശ്രാം യോഗി മാന്‍ ധന്‍ യോജന. 2019ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. തൊഴിലാളികള്‍ക്ക് 60 വയസാകുമ്പോഴാണ് പെന്‍ഷന്‍ ലഭിച്ച് തുടങ്ങുക. പദ്ധതിയില്‍ ചേര്‍ന്നയാളിന്റെ മരണശേഷം പങ്കാളി/ ഭാര്യയ്ക്ക് പ്രതിമാസ കുടുംബ പെന്‍ഷന്‍ ലഭിക്കും. പെൻഷന്റെ 50 ശതമാനമാണിത്.
പദ്ധതിയിൽ പ്രതിമാസം 110 രൂപ മുതലുള്ള നിക്ഷേപം നടത്താം.
ഒരു വ്യക്തി പദ്ധതിയിലേയ്ക്ക് അടയ്ക്കുന്ന അതേ തുക തന്നെ സര്‍ക്കാര്‍ വിഹിതമായി പദ്ധതിയിലേയ്ക്ക് അടയ്ക്കും.
പദ്ധതി വരിക്കാർ 60 വയസ് തികയുന്നത് വരെ പ്രതിമാസം നിക്ഷേപിക്കണ്ടതുണ്ട്.
അസംഘടിതമേഖലയിലെ തൊഴിലാളിയായിരിക്കണം. തൊഴിലുടമ, റിക്ഷാ പുള്ളറുകൾ, കച്ചവടക്കാർ, തൊഴിലാളികൾ, വീട്ടുജോലിക്കാർ, തയ്യൽക്കാർ, ചെറുകിട സ്റ്റോർ ഉടമകൾ തുടങ്ങിയവർക്ക് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം.
പ്രായം 18നും 40നും ഇടയിലായിരിക്കണം. പ്രതിമാസ വരുമാനം 15,000 രൂപയോ അതിൽ കുറവോ ആയിരിക്കണം.
ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്), എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ പദ്ധതി, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ സ്കീം തുടങ്ങിയ പദ്ധതികളിൽ അംഗമായിരിക്കരുത്.
ആദായ നികുതി അടയ്ക്കുന്നവര്‍ക്കും പദ്ധതിയില്‍ ചേരാനാവില്ല.
പ്രധാന്‍മന്ത്രി ശ്രാം യോഗി മാന്‍ ധന്‍ യോജനയിൽ രജിസ്റ്റർ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ്, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ ജന്‍ധന്‍ അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ എന്നിവ മാത്രം മതി. ഇവ ഉപയോഗിച്ച് പദ്ധതിയിൽ എളുപ്പത്തിൽ ചേരാനാകും.
കണ്ടെത്താനാകും. രാജ്യത്തൊട്ടാകെ 3.13 ലക്ഷം കോമണ്‍ സര്‍വീസ് സെന്ററുകളുണ്ട്.
ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് പ്രൂഫ് (ബാങ്ക് പാസ്ബുക്ക്/ചെക്ക് ലീവ് / ചെക്ക് ബുക്ക് /ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ പകർപ്പ്), മൊബൈൽ നമ്പർ, പ്രാരംഭ തുക എന്നിവ സമർപ്പിക്കണം.
ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയിൽ നൽകിയിട്ടുള്ള വിവരങ്ങൾ (ആധാർ നമ്പർ, വരിക്കാരുടെ പേര്, ജനനത്തീയതി, ബാങ്ക് ഐഎഫ്സിസി കോഡ്, അക്കൗണ്ട് നമ്പർ, വിലാസം) അടിസ്ഥാനമാക്കിയാണ് അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടത്. ഇവ യുഐഡിഐ ഡാറ്റാബേസ് ഉപയോഗിച്ച് പരിശോധിക്കും.
ഇതിന് ശേഷം മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, നോമിനിയുടെ വിശദാംശങ്ങൾ നൽകണം.
സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമിനൊപ്പം ബാങ്കില്‍നിന്ന് നിശ്ചിത ഇടവേളകളില്‍ പണം പിന്‍വലിക്കുന്നതിനുള്ള ഓട്ടോ ഡെബിറ്റ് ഫോം നല്‍കണം.
വരിക്കാരുടെ പ്രായം അനുസരിച്ച് നൽകേണ്ട പ്രതിമാസ സംഭാവന സിസ്റ്റം സ്വയം കണക്കാക്കും.
ആദ്യ സബ്‌സ്‌ക്രിപ്‌ഷന്റെ തുക സബ്‌സ്‌ക്രൈബർ വിഎൽഇക്ക് പണമായി നൽകണം.
എൻറോൾമെന്റ് ഫോം കം ഓട്ടോ ഡെബിറ്റ് മാൻഡേറ്റും ഫോം ഒപ്പിട്ട് നൽകണം.
വിഎൽഇ ഒപ്പിട്ട എൻറോൾമെന്റ് ഫോം സ്കാൻ ചെയ്ത് സിസ്റ്റത്തിലേക്ക് അപ്‌ലോഡ് ചെയ്യും.
എൻറോൾമെന്റ് ഫോമിന്റെ പകർപ്പ് ലഭിക്കും.
പദ്ധതിയെക്കുറിച്ച് പതിവായി എസ്എംഎസ് ലഭിക്കും.