ആകർഷകമായ പുതിയ ഡാറ്റ പ്ലാനുകൾ അവതരിപ്പിച്ച് വോഡഫോൺ
ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ 200 രൂപയ്ക്ക് താഴെ വിലയിൽ രണ്ട് പുതിയ പ്ലാനുകൾ കൂടി അവതരിപ്പിച്ചു. 109 രൂപ, 169 രൂപ നിരക്കുകളിലാണ് പുതിയ പ്ലാനുകൾ ലഭ്യമാവുക. ഈ രണ്ട് പ്ലാനുകൾക്കും 20 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.
എന്നാൽ ഇരു പ്ലാനുകളും നൽകുന്ന ഡാറ്റയുടെ കാര്യത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ട്. ഈ പുതിയ പ്ലാൻ എല്ലാ സർക്കിളുകളിലും ലഭ്യമാണ്.
പുതുതായി പുറത്തിറക്കിയ 109 രൂപ പായ്ക്ക് ‘അൺലിമിറ്റഡ് പായ്ക്ക്സ്’ വിഭാഗത്തിലേക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ വിഭാഗത്തിലെ കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് ഇത്. പുതുതായി അവതരിപ്പിച്ച 169 രൂപ പ്ലാൻ ദൈനംദിന ഡാറ്റാ ആനുകൂല്യം നൽകുന്ന വോഡഫോണിന്റെ ഏറ്റവും വിലകുറഞ്ഞ പ്ലാനാണ്. 200 രൂപയിൽ താഴെ പുതുതായി അവതരിപ്പിച്ച 169 രൂപ, 109 രൂപ പ്ലാനുകൾക്ക് പുറമേ 129 രൂപ, 149 രൂപ, 169 രൂപ, 199 രൂപ എന്നിങ്ങനെ ചില പ്ലാനുകളും വോഡാഫോണിന് ഉണ്ട്.
109 രൂപ പ്ലാൻ
വോഡാഫോണിന്റെ പുതിയ രണ്ട് പ്ലാനുകളിലെ ആദ്യത്തെ പ്ലാനായ 109 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 1 ജിബി ഡാറ്റയാണ് ലഭിക്കുക. ഇതിനൊപ്പം 300 എസ്എംഎസു ലഭിക്കും. 20 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. ഈ പ്രീപെയ്ഡ് പ്ലാനിനാപ്പം വോഡഫോൺ സീ5, വോഡഫോൺ പ്ലേ തുടങ്ങിയ സബ്സ്ക്രിപ്ഷനുകളൊന്നും ലഭിക്കില്ല.
വോഡാഫോൺ ഉപയോക്താക്കൾക്കായി അവതരിപ്പിച്ച പുതിയ 169 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ കമ്പനിയുടെ ഏറ്റവും വിലകുറഞ്ഞ പ്രതിദിന ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനാണ്. ഈ പ്ലാൻ ദിവസവും 1ജിബി ഡാറ്റ വീതമാണ് നൽകുന്നത്. 20 ദിവസം വാലിഡിറ്റിയുള്ള പ്ലാനിലൂടെ മൊത്തം 20 ജിബി ഡാറ്റയും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്ക് അൺലിമിറ്റഡ് കോളിങും ഈ പ്ലാനിലൂടെ ഉണ്ടാവും.