ആഢംബര ടൂറിസ്റ്റ് ട്രെയിനായ ഗോള്‍ഡന്‍ ചാരിയറ്റ് പുത്തന്‍ രൂപത്തില്‍ വീണ്ടും സര്‍വീസിലേക്ക്
സേവിങ്സ് ഉണ്ടായിരിക്കുക എന്നത് അടിപൊളി കാര്യമാണ്
കര്‍ണാടകയുടെ ആഢംബര ട്രെയിന്‍ ഗോള്‍ഡന്‍ ചാരിയറ്റ് വീണ്ടും സര്‍വീസ് നടത്താന്‍ തയ്യാറെടുക്കുകയാണ്. കര്‍ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്ടിഡിസി) സര്‍വീസ് നടത്തുന്ന ട്രെയിന്‍, വേണ്ടത്ര യാത്രക്കാരില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഈ വര്‍ഷം ആദ്യം ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനെ (ഐആര്‍സിടിസി) ട്രെയിന്‍ ഇന്റീരിയറുകള്‍ പുതുക്കിപ്പണിയാന്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ കോവിഡ് 19 കാരണം പണി നിര്‍ത്തിവച്ചു. 2020 വേനല്‍ക്കാലത്ത് സര്‍വീസുകള്‍ പുനരാരംഭിക്കേണ്ടതായിരുന്നുവെങ്കിലും അത് നടന്നില്ല.
അപ്‌ഹോള്‍സ്റ്റേര്‍ഡ് ഫര്‍ണിച്ചറുകള്‍, പുതുക്കിയ മുറികളും കുളിമുറിയും, പുതിയ ലിനന്‍, കട്ട്‌ലറി എന്നിവയും ഗോള്‍ഡന്‍ ചാരിയറ്റില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് കെഎസ്ടിഡിസി അറിയിച്ചു. ഓരോ വെസ്റ്റിബുലിലും സ്ട്രീമിംഗ് സൗകര്യത്തിനായി വൈ-ഫൈ ഉള്ള ഒരു സ്മാര്‍ട്ട് ടിവി ഉണ്ട്. കൂടാതെ സുരക്ഷാ സവിശേഷതകളായ സിസിടിവി, അഗ്‌നി മുന്‍കരുതലുകള്‍ എന്നിവയും ട്രെയിനില്‍ നവീകരിച്ചിട്ടുണ്ട്.
ട്രെയിന്‍ യാത്രയ്ക്കിടെ എല്ലാ യാത്രക്കാരുടെയും സ്റ്റാഫ് അംഗങ്ങളുടെയും ആരോഗ്യ സുരക്ഷയ്ക്കായി ചില സുരക്ഷാ മാനദണ്ഡങ്ങള്‍ ഐആര്‍സിടിസി തയ്യാറാക്കിയിട്ടുണ്ട്. യാത്രയ്ക്കിടെ ട്രെയിന്‍ കോച്ചുകളും പാസഞ്ചര്‍ ലഗേജുകളും കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കും. ടൂര്‍ മാനേജര്‍മാര്‍, ഡ്രൈവറുകള്‍, ഐആര്‍സിടിസി യുടെ ഗൈഡുകള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പതിവ് താപ സ്‌ക്രീനിംഗിനും മെഡിക്കല്‍ പരിശോധനകള്‍ക്കും വിധേയരാവണം. സ്റ്റാഫ് അംഗങ്ങള്‍ക്ക് ശുചിത്വ കിറ്റുകള്‍, മാസ്‌കുകള്‍, കയ്യുറകള്‍, സാനിറ്റൈസറുകള്‍ എന്നിവ സജ്ജമാക്കേണ്ടതുണ്ട്. ഹെറിറ്റേജ് സൈറ്റുകളും സ്മാരകങ്ങളും സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള വിവരങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി നല്‍കും.