ആദയനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി!
ന്യൂഡല്‍ഹി: വ്യക്തികളുടെ ആദായ നികുതി റിേട്ടണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് (സി.ബി.ഡി.ടി) വീണ്ടും നീട്ടി.ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചാണ് വ്യാഴാഴ്ച ഉത്തരവിറക്കിയത്. ആദായനികുതി നിയമമനുസരിച്ച്, അക്കൗണ്ടുകളുടെ ഓഡിറ്റ് ആവശ്യമില്ലാത്തവരും സാധാരണയായി ഐ.ടി.ആര് -1 അല്ലെങ്കില്‍ ഐ.ടി.ആര് -4 ഉപയോഗിച്ച് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുമായ വ്യക്തികള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു. ഇതാണ് വീണ്ടും ദീര്‍ഘിപ്പിച്ചത്.
ഓഡിറ്റ് ആവശ്യമുള്ള കമ്ബനികള്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി 2022 ജനുവരി 15 ആയി മാറ്റി. നേരത്തെ ഇത് നവംബര്‍ 30 ആയിരുന്നു.
ഇന്‍കം ടാക്സ് പോര്‍ട്ടലിലെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം നികുതി റിേട്ടണ്‍ സമര്‍പ്പിക്കാന്‍ പ്രയാസം നേരിട്ടിരുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നുണ്ടെന്നും 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ 1.19 കോടി ഐടിആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് ബുധനാഴ്ച അറിയിച്ചു. നികുതിദായകര്‍ക്ക് സുഗമമായ ഫയലിങ് ഉറപ്പാക്കാന്‍ വെബ്സൈറ്റ് സേവനദാതാക്കളായ ഇന്‍ഫോസിസുമായി നിരന്തരം ഇടപഴകുന്നുണ്ടെന്നും വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.