ആദ്യമായി ഇന്ത്യയിൽ ഡ്രൈവര്‍ ഇല്ലാ ട്രെയിൻ ഓടിത്തുടങ്ങുന്നു.
ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഡ്രൈവർ ഇല്ലാ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫറൻസിങ്ങിലൂടെ ആയിരുന്നു ഇത്. രാവിലെ 11 മണിക്കാണ് ഡൽഹി മെട്രോയുടെ അഭിമാന പ്രോജക്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ ആദ്യത്തെ പൂർണ്ണ ഓട്ടോമേറ്റഡ് ട്രെയിനാണ് ഇത്.37 കിലോമീറ്ററാണ് ഡ്രൈവര്‍ലെസ് മെട്രോ സർവീസ് നടത്തുന്നത്. ജാങ്ക്പുരി വെസ്റ്റ്- ബൊട്ടാണിക്കൽ ഗാർഡൻ എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടാണ് മെട്രോ സർവീസ് നടത്തുന്നത്. ന്യൂ ജനറേഷൻ ട്രെയിനുകൾ അവതരിപ്പിയ്ക്കുന്നതിൻെറ ഭാഗമായാണ് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ പുതുതലമുറ ഓട്ടോമേറ്റഡ് ട്രെയിൻ അവതരിപ്പിച്ചിരിക്കുന്നത്.
ഇതോടെ ലോകത്തെ തന്നെ ഏറ്റവും കുലീനമായ ഡ്രൈവര്‍ ലെസ് മെട്രോ ട്രെയിൻ സര്‍വസിൻെറ ഏഴു ശതമാനം ഇന്ത്യയിൽ നിന്നാകും എന്ന പ്രത്യേകതയുമുണ്ട്. അതുപോലെ 2021 പകുതിയോടെ ഡൽഹി മെട്രോ പിങ്ക് ലൈൻ പൂര്‍ത്തിയായേക്കും.