ആധാർ ഇനി പുതിയ രൂപത്തിൽ-എന്താണ് ആധാർ പിവിസി കാർഡ്??
പോളി വിനൈല്‍ ക്ലോറൈഡ് (പിവിസി) കാര്‍ഡായി വീണ്ടും അച്ചടിക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അനുവദിച്ചതിനാല്‍ തികച്ചും വ്യത്യസ്തമായ രൂപത്തില്‍ പുതിയ ആധാര്‍ കാര്‍ഡുകള്‍ ലഭിക്കും. ഇതോടെ നിങ്ങളുടെ എടിഎം അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ പോലെ നിങ്ങളുടെ വാലറ്റുകളില്‍ ആധാര്‍ കാര്‍ഡ് സൂക്ഷിക്കാന്‍ കഴിയും. ഏറ്റവും പുതിയ സുരക്ഷാ സവിശേഷതകളോടു കൂടിയതാകും ഈ കാര്‍ഡുകളെന്ന് യുഐഡിഎഐ ഒരു ട്വീറ്റില്‍ പറഞ്ഞു.ആധാര്‍ പിവിസി കാര്‍ഡിന്റെ സുരക്ഷാ സവിശേഷതകള്‍ എന്തൊക്കെ? നല്ല അച്ചടി നിലവാരവും ലാമിനേഷനുംആധാര്‍ പിവിസി കാര്‍ഡ് കൊണ്ടുനടക്കാന്‍ കൂടുതല്‍ സൗകര്യപ്രദമാണ്എല്ലാ പുതിയ ആധാര്‍ പിവിസി കാര്‍ഡിലും ഏറ്റവും പുതിയ സുരക്ഷാ സവിശേഷതകളാണുള്ളത്. ഹോളോഗ്രാം, ഗില്ലോച്ചെ പാറ്റേണ്‍, ഗോസ്റ്റ് ഇമേജ്, മൈക്രോടെക്സ്റ്റ് എന്നിവ ഇതിന്റെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.ആധാര്‍ പിവിസി കാര്‍ഡ് പൂര്‍ണ്ണമായും വാട്ടര്‍പ്രൂഫാണ്.ക്യൂആര്‍ കോഡ് ഉപയോഗിച്ച് തല്‍ക്ഷണ ഓഫ്‌ലൈന്‍ പരിശോധന സാധ്യമാണ്കാര്‍ഡില്‍ ഇഷ്യു തീയതി, അച്ചടി തീയതി എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകള്‍ അടങ്ങിയിരിക്കുന്നുഎല്ലാ പുതിയ ആധാര്‍ പിവിസി കാര്‍ഡിലും എംബോസു ചെയ്‌ത ആധാര്‍ ലോഗോ അടങ്ങിയിട്ടുണ്ട്.