ആപ്പിള്ളിന്റെ പുതിയ ഹൈടെക് മാസ്ക് എത്തി !!
കോവിഡിനെ പ്രതിരോധിക്കാന്‍ ഐഫോണ്‍ ഡിസൈനര്‍മാര്‍ തയ്യാറാക്കിയ സ്പെഷ്യല്‍ മാസ്കുമായി ആപ്പിള്‍ എത്തി.യഥാര്‍ത്ഥത്തില്‍ പൊതുജനങ്ങള്‍ക്കയല്ല മറിച്ച് തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടിയാണ് ആപ്പിള്‍ മാസ്ക് തയ്യാറാക്കിയിരിക്കുന്നത്. അണ്‍ബോക്‌സ് തെറാപ്പി എന്ന് പേരുള്ള യൂട്യൂബ് പേജില്‍ ആണ് ആപ്പിള്‍ മാസ്കിനെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ അടുത്തിടെ പുറത്ത് വിട്ടത്. മൂന്ന് ലെയര്‍ ഫില്‍ട്രേഷനുള്ള മാസ്ക് ആണ് ആപ്പിള്‍ മാസ്ക് എന്ന് യൂട്യൂബര്‍ വിഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
ഒരു പ്രാവശ്യത്തില്‍ കൂടുതല്‍ ഉപയോഗിക്കാവുന്ന അഞ്ച് മാസ്കുകളുടെ ഒരു സെറ്റ് ആയാണ് ആപ്പിള്‍ മാസ്കിന്റെ പാക്കിങ്. മാസ്കിന്റെ 3 പീസ് ഡിസൈന്‍ മൂക്കും, താടിയുടെ അടിഭാഗവും നന്നായി മൂടും വിധമാണ്.വിപണിയില്‍ സാധാരണ ലഭിക്കുന്ന വീണ്ടും ഉപയോഗിക്കാവുന്ന മാസ്കിന്റെ വള്ളിയേക്കാള്‍ ശക്തമാണ് ആപ്പിള്‍ മാസ്കിന്റെ വള്ളി എന്ന് യൂട്യൂബര്‍ പറയുന്നുണ്ട്. മാത്രമല്ല, ചെവികള്‍ക്ക് പുറകിലായി കൊരുത്തിടുന്നത് കൂടാതെ ഒരു ക്ലിപ്പ് വഴി തലയ്ക്ക് പുറകിലായി വള്ളികള്‍ തമ്മില്‍ ബന്ധിപ്പിക്കാം. ഇത് കൂടുതല്‍ സുരക്ഷ ഒരുക്കുന്നു.