ആപ്പിൾ ഐപാഡ് പ്രൊ, ഐ പാഡ് മിനി, എയർ ടാഗ് മാർച്ച് 16 ന് അവതരിപ്പിക്കും :പ്രതിക്ഷിക്കുന്ന വില, സവിശേഷതകൾ
മാര്‍ച്ച് 16 ന് ആപ്പിള്‍ ഈ വര്‍ഷത്തെ ആദ്യത്തെ ലോഞ്ച് ഇവന്റ് നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസ് ആസ്ഥാനമായുള്ള ഈ ടെക് ബ്രാന്‍ഡ് ലോഞ്ച് ഇവന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ ഈ അഭ്യൂഹങ്ങള്‍ ഗൗരവത്തില്‍ എടുക്കേണ്ട കാര്യമില്ല. അടുത്ത മാസം നടക്കുമെന്ന് പറയുന്ന ഈ ലോഞ്ച് പരിപാടിയില്‍ ആപ്പിള്‍ പുതിയ എയര്‍ ടാഗുകളും അപ്‌ഗ്രേഡ് ചെയ്‌ത ഐപാഡ് പ്രോ, മിനി എന്നിവയും പുറത്തിറക്കുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വഴി സൂചിപ്പിക്കുന്നു. മാര്‍ച്ചില്‍ 2021 ലെ ആദ്യ വെര്‍ച്വല്‍ ഇവന്റില്‍ പുതിയ ആപ്പിള്‍ ഡിവൈസുകള്‍ അവതരിപ്പിക്കുമെന്ന് പറയുന്നു. ഈ ലോഞ്ച് ഇവന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.
മാര്‍ച്ച് 16 ലെ ആപ്പിള്‍ ഇവന്റ്: എന്താണ് പ്രതീക്ഷിക്കേണ്ടത് ?
2021 ലെ ആദ്യത്തെ വെര്‍ച്വല്‍ ഇവന്റിനാണ് ആപ്പിള്‍ ആഗോള വിപണിയില്‍ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഈ ഇവന്റില്‍ എയര്‍ടാഗുകള്‍ ആയിരിക്കും പ്രധാനപ്പെട്ട ഒരു ഡിവൈസ്. നഷ്ടപ്പെട്ട ഇനങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കാവുന്ന ബ്ലൂടൂത്ത് വരുന്ന ഒരു ചെറിയ ട്രാക്കിംഗ് ടൈലുകളാണ് ഇവയെന്ന് ലീക്ക്സ് ആപ്പിള്‍പ്രോ പറയുന്നു. എയര്‍ടാഗുകള്‍ ഉപയോഗിച്ച് കാണാതെ പോയ അല്ലെങ്കില്‍ ഐഫോണ്‍ വെച്ചിരിക്കുന്ന സ്ഥലം മറന്ന് പോയാല്‍ ഉപയോക്താക്കള്‍ക്ക് ഈ ഡിവൈസ് ഉപയോഗിച്ച് ട്രാക്ക് ചെയ്യ്ത് കണ്ടെത്താനാകും.
ആപ്പിള്‍ ഐപാഡ് പ്രോ, ഐപാഡ് മിനി, എയര്‍ടാഗ്
കൂടാതെ, ഇക്കണോമിക് ഡെയ്‌ലി ന്യൂസ് വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഐപാഡ് പ്രോ മോഡലുകളും പുനര്‍രൂപകല്‍പ്പന ചെയ്ത ഐപാഡ് മിനി എന്നിവയും ആപ്പിള്‍ ഈ വേളയില്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷത്തെ ഐപാഡ് പ്രോ മോഡല്‍ മാര്‍ച്ച് 18 ന് ഔദ്യോഗികമായി പ്രഖ്യപിച്ചു. അഭ്യുഹങ്ങളെ സംബന്ധിച്ചിടത്തോളം, ഐപാഡ് പ്രോ 2021 ഒരു മിനി എല്‍ഇഡി ഡിസ്‌പ്ലേയെ സപ്പോര്‍ട്ട് ചെയ്യും. ഈ വാര്‍ത്ത ശരിയാണെങ്കില്‍, ഏറ്റവും പുതിയ ഐപാഡ് പ്രോ എഡിഷന്‍ മികച്ച വിഷ്വലുകള്‍ നല്‍കുക മാത്രമല്ല, വൈദ്യുത ഉപഭോഗവും കുറവായിരിക്കും.
ഐപാഡ് പ്രോ 5 ജി
വരാനിരിക്കുന്ന ഐപാഡ് പ്രോ 5 ജി സപ്പോര്‍ട്ടുമായി വരുമെന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചില പുതിയ ആക്‌സസറികളെ സപ്പോര്‍ട്ട് ചെയ്യുന്നതിന് അധിക ബില്‍റ്റ്-ഇന്‍ മാഗ്നറ്റുകളുമായി ഈ ഡിവൈസ് വരുമെന്നും അഭ്യൂഹങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വരാനിരിക്കുന്ന ഐപാഡ് മിനി 2021 ന്റെ വിശദാംശങ്ങളും ഓണ്‍ലൈനില്‍ വെളിപ്പെടുത്തിയിരുന്നു. അഭ്യുഹങ്ങളെയും ചോര്‍ച്ചകളെയും സംബന്ധിച്ചിടത്തോളം ഐപാഡ് മിനി ഗണ്യമായി ചുരുങ്ങിയ ബെസലുകളുമായി വരാം.