ആപ്പിൾ ഐ ഫോൺ 11 ഒപ്പം എയർ പോഡ്സ് സൗജന്യം !
അമേരിക്കന്‍ ടെക് ഭീമന്മാരായ ആപ്പിള്‍ ഐഫോണിന് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ആപ്പിള്‍ ആരംഭിച്ച സ്വന്തം ഓണ്‍ലൈന്‍ റീറ്റെയ്ല്‍ സ്റ്റോര്‍ ആയ ആപ്പിള്‍ സ്റ്റോര്‍ ഓണ്‍ലൈന്‍ വഴി ഐഫോണ്‍ 11 വാങ്ങുന്നവര്‍ക്ക് എയര്‍പോഡ്‌സ് ആണ് ലഭിക്കുക.
68,300 രൂപയ്ക്കാണ് ഐഫോണ്‍ 11-ന്റെ അടിസ്ഥാന മോഡല്‍ ആയ 64 ജിബി പതിപ്പ് ആപ്പിള്‍ സ്റ്റോറില്‍ വില്‍ക്കുന്നത്. ഐഫോണ്‍ 11 വാങ്ങുന്നവര്‍ക്ക് ഈ മാസം 17 മുതല്‍ 14,900 രൂപ വിലമതിക്കുന്ന എയര്‍പോഡ്‌സ് സൗജന്യമായി ലഭിക്കും എന്ന് ആപ്പിള്‍ വ്യക്തമാക്കി. 17 മുതല്‍ ഐഫോണ്‍ 11 വാങ്ങുമ്ബോള്‍ എയര്‍പോഡിന്‍റെ വിലയും കുറച്ച് 53,400 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാം. റിപ്പോര്‍ട്ട് പ്രകാരം നിശ്ചിത ഐഫോണ്‍ 11 യൂണിറ്റുകള്‍ക്ക് മാത്രമേ ഈ ഓഫറുണ്ടാകൂ.ഐഫോണ്‍ 11 ആമസോണ്‍ വഴിയും വാങ്ങാവുന്നതാണ്. ആമസോണ്‍ ബിഗ് ബില്യണ്‍ ഡേ സെയ്‌ല്‍ 17-ന് ആരംഭിക്കും. 68,300 രൂപ വിലയുള്ള ഐഫോണ്‍ 11-ന്റെ അടിസ്ഥാന മോഡലിന്റെ വില 49,999 രൂപയായി കുറയും. 18,301 രൂപയുടെ ഡിസ്‌കൗണ്ട് പ്രതീക്ഷിക്കാമെന്നാണ് സൂചന. A13 ബയോണിക് ചിപ്‌സെറ്റില്‍ ആണ് ഐഫോണ്‍ 11 പ്രവര്‍ത്തിക്കുന്നത്. 6.1 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിന്. IP68 വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സ് ഫീച്ചറും ഇതിലുണ്ട്.