ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സ്ഥാനമൊഴിയുന്നു!
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് എക്‌സിക്യൂട്ടീവ് ചെയര്‍മാനാകാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ 53 -കാരന്‍ ആന്‍ഡി ജാസ്സി കമ്ബനിയുടെ സിഇഓ പദവി ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദശകത്തില്‍ ടെക്‌നോളജി ലോകം കണ്ട സുപ്രധാന വ്യക്തിത്വങ്ങളില്‍ ഒരാളാണ് ആന്‍ഡി ജാസ്സി. ഇദ്ദേഹത്തിന് കീഴിലാണ് ആമസോണ്‍ വെബ് സര്‍വീസസ് വിപ്ലവാത്മക വളര്‍ച്ച കുറിച്ചത്. സങ്കീര്‍ണമായ ക്ലൗഡ് കമ്ബ്യൂട്ടിങ് സേവനങ്ങള്‍ ലളിത ഘടകങ്ങളാക്കി ഇന്റര്‍നെറ്റിലൂടെ വന്‍കിട കമ്ബനികള്‍ക്ക് വാടകയ്ക്ക് നല്‍കിയാണ് ആമസോണ്‍ വെബ് സര്‍വീസസിന്റെ തുടക്കം.
ആദ്യകാലത്ത് ഓറക്കിള്‍ പോലുള്ള സോഫ്റ്റ്‌വെയര്‍ ഭീമന്മാര്‍ ആമസോണിന്റെ വില്‍പ്പന രീതിയെ നഖശിഖാന്തം എതിര്‍ത്തെങ്കിലും ഏറെ വൈകാതെ ആമസോണിന്റെ വെബ് സേവനങ്ങളിലേക്കുതന്നെ ഇവര്‍ക്ക് തിരിയേണ്ടി വന്നു.ആമസോണ്‍ പുറത്തുവിട്ട പ്രവര്‍ത്തന ഫലത്തില്‍ നാലാം പാദം ആന്‍ഡി ജാസ്സിയുടെ നേതൃത്വത്തിലുള്ള ആമസോണ്‍ വെബ് സര്‍വീസസ് 12.7 ബില്യണ്‍ ഡോളറാണ് വില്‍പ്പനയിലൂടെ സമ്ബാദിച്ചത്. നിലവില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 50 ബില്യണ്‍ ഡോളറിന്റെ ബിസിനസ് നടത്തുന്നുണ്ട് ആമസോണ്‍ വെബ് സര്‍വീസസ്.
2006 -ല്‍ സുപ്രധാന സേവനങ്ങള്‍ ലഭ്യമാക്കാന്‍ തുടങ്ങുന്നതിന് മുന്‍പുതന്നെ ജാസ്സി ആമസോണ്‍ വെബ് സര്‍വീസസിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നു. സ്റ്റാര്‍ട്ടപ്പുകളായിരുന്നു തുടക്കക്കാലത്ത് കമ്ബനിയുടെ പ്രധാന ഉപഭോക്താക്കള്‍. 2015 മുതലാണ് ആമസോണ്‍ എഡബ്ല്യുഎസിന്റെ ബിസിനസ് കണക്കുകള്‍ വെളിപ്പെടുത്താന്‍ ആരംഭിച്ചത്. 2019 -ലെ കണക്കുപ്രകാരം അടിസ്ഥാന സൗകര്യസേവന മേഖലയില്‍ എഡബ്ല്യുഎസിന്റെ പിന്‍ബലത്തില്‍ ആമസോണിന് 45 ശതമാനം വിപണി വിഹിതമുണ്ട്. നിലവില്‍ അമേരിക്ക കഴിഞ്ഞാല്‍ ആമസോണിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. ‘ഉപഭോക്താക്കള്‍ ആദ്യം’ എന്ന നയം മുറുക്കെപ്പിടിക്കുന്ന ആന്‍ഡി ജാസ്സിക്ക് കീഴില്‍ ആമസോണിന്റെ വളര്‍ച്ച ഉറ്റുനോക്കുകയാണ് ഇപ്പോള്‍ നിക്ഷേപകര്‍.