ആമസോൺ വിത്ത് വിൽപന നിരോധിച്ചു  

ഓർഡർ ചെയ്യാതെ വിത്തുകൾ നിറച്ച പാക്കറ്റുകൾ ലഭിക്കുന്നുണ്ടെന്ന വ്യാപക പരാതിയെ തുടർന്ന് ആമസോൺ വിദേശത്തുനിന്നുള്ള കാർഷിക വിത്ത് വിൽപന നിരോധിച്ചു. ആയിരക്കണക്കിന് അമേരിക്കക്കാർക്കാണ് അവർ ആവശ്യപ്പെടാത്ത വിത്ത് അടങ്ങിയ പാക്കേജുകൾ ലഭിച്ചത്. കൂടുതലായും ചൈനയിൽ നിന്നാണ് പാക്കറ്റുകൾ എത്തിയിരിക്കുന്നത്. വിത്തടങ്ങിയ ഈ നിഗൂഢമായ പാക്കറ്റിന് പുറകിൽ എന്താണെന്ന് അന്വേഷിക്കുകയാണ് ആമസോൺ.


വിത്തുകൾ അടങ്ങിയ പാക്കിൽ കടുക് ഉൾപ്പടെയുള്ളവ ഉണ്ടായിരുന്നുവെന്ന് ജൂലായിൽ യുഎസ് കാർഷിക വകുപ്പ് (യു‌എസ്‌ഡി‌എ) കണ്ടെത്തിയിരുന്നു. ഈ വിത്തുകൾ നടരുതെന്ന് കാർഷിക വകുപ്പ് അമേരിക്കക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള വിത്തുകൾ ചരക്ക് വിളകൾക്ക് ദോഷം വരുത്തുന്ന സ്വദേശികളല്ലാത്ത ഇനങ്ങളാകാമെന്ന് സസ്യവിദഗ്ധരുടെ അഭിപ്രായപ്പെട്ടു.

ഇനി മുതൽ യുഎസ് ആസ്ഥാനമായുള്ള വിൽപനക്കാരെ മാത്രമാണ് വിത്ത് വിൽക്കാൻ അനുവദിക്കുകയെന്ന് ആമസോൺ ശനിയാഴ്ച ഇമെയിൽ പ്രസ്താവനയിൽ അറിയിച്ചു. വിത്ത് വിൽപന സംബന്ധിച്ച നയം ബുധനാഴ്ച കമ്പനി മാറ്റിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്ത വിൽപനക്കാർ അവരുടെ അക്കൗണ്ടുകൾ നീക്കംചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് വിധേയമാകുമെന്ന് ആമസോൺ വ്യക്തമാക്കി.ആമസോണിന്റെ പോളിസി വെബ് പേജ് അനുസരിച്ച് നിലവിലെ നിരോധനം സസ്യങ്ങളിലേക്കും സസ്യ ഉൽ‌പന്നങ്ങളിലേക്കും വ്യാപിക്കും.

ചൈനയിൽ നിന്ന് ലഭിച്ച വിത്തുകൾ വിശകലനം ചെയ്ത വിദഗ്ധർ വളരെ കുറച്ച് പ്രശ്നങ്ങൾ മാത്രമാണ് കണ്ടെത്തിയതെന്ന് യു‌എസ്‌ഡി‌എയുടെ അനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഇൻസ്പെക്ഷൻ സർവീസിന്റെ (എപി‌ഐ‌എസ്) ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഒസാമ എൽ-ലിസി ഓഗസ്റ്റ് 11ന് പറഞ്ഞിരുന്നു. വിത്തുക്കടങ്ങിയ പാക്കേജിനെ കുറിച്ചുള്ള അന്വേഷണത്തിൽ ഇരു രാജ്യങ്ങളും സംയുക്തമായി പ്രവർ കൂടുതലായും ചൈനയിൽ നിന്നാണ് വിത്തടങ്ങിയ പാക്കറ്റുകൾ എത്തിയിരിക്കുന്നത്.

വിത്തടങ്ങിയ ഈ നിഗൂഢമായ പാക്കറ്റിന് പുറകിൽ എന്താണെന്ന് അന്വേഷിക്കുകയാണ് ആമസോൺ.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team