ആയിരം കോടി രൂപയുടെ പുതിയ വായ്പകള്‍ അവതരിപ്പിച്ച് KFC!
കോട്ടയം: സംസ്ഥാനത്തെ വ്യവസായ മേഖലക്ക് ആയിരം കോടി രൂപയുടെ പുതിയ വായ്പകള്‍ അവതരിപ്പിച്ച് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. ഇതുവരെ ഈ വര്‍ഷം വിതരണം ചെയ്തത് 2450 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം മൊത്തത്തില്‍ 1446 കോടി രൂപ വിതരണം ചെയ്ത സ്ഥാനത്ത്, ഈ വര്‍ഷം ഇതോടെ വിതരണം ചെയ്യുന്ന വായ്പാ തുക 3450 കോടി രൂപ ആകുമെന്ന് കെ.എഫ്.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ ജെ. തച്ചങ്കരി ഐ.പി.എസ് അറിയിച്ചു. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കോവിഡിന്റെ പശ്ചാത്തലത്തില്‍, ഉദാരമായ വായ്പകള്‍ നല്‍കാന്‍ മടിച്ചു നില്‍ക്കുന്നിടത്താണ് കെ.എഫ്.സിയുടെ ഈ ആകര്‍ഷക നീക്കം.ബാങ്കുകള്‍ പ്രാഥമിക ഈടു കൂടാതെ കൊളാട്ടെറല്‍ സെക്യൂരിറ്റി കൂടി വാങ്ങുമ്ബോള്‍, കെ.എഫ്.സി കൊളാട്ടെറല്‍ സെക്യൂരിറ്റി വാങ്ങുന്നില്ല.അതിനാല്‍ ഈട് കുറവുള്ള സംരംഭകര്‍ക്കും എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതിന് ഇത് കാരണമാകുന്നു. ഇനി മുതല്‍ സ്വന്തമായി വസ്തുവകകള്‍ ഇല്ലാത്ത സംരംഭകര്‍ക്ക് തേര്‍ഡ് പാര്‍ട്ടി സെക്യൂരിറ്റിയും കെ.എഫ്.സിയില്‍ നല്‍കാം. നിയമങ്ങളില്‍ അതിനുള്ള മാറ്റം വരുത്തിയതായി കെ.എഫ്.സി അറിയിച്ചു.യാതൊരു ഈടും ഇല്ലാതെയാണ് കെ.എഫ്.സി ലക്ഷം വരെയുള്ള വായ്പകള്‍ സംരംഭക വികസന പദ്ധതിയില്‍ അനുവദിക്കുന്നത്. ഇതില്‍ പതിനായിരത്തില്‍പരം അപേക്ഷകളാണ ഇതുവരെ ലഭിച്ചത്. ഇതു കൂടാതെയാണ് സാധാരണ സ്കീമില്‍ ആയിരം കോടി രൂപ കൂടി പുതിയതായി കെ.എഫ്.സി അനുവദിക്കുന്നത്.കോവിഡ് ‘അധിക വായ്പാപദ്ധതി’ ഇപ്പോഴുള്ള സംരംഭകര്‍ക്ക് കോവിഡ് പ്രതിസന്ധി അതിജീവിക്കാനായി നല്‍കുന്ന 20 ശതമാനം ‘അധിക വായ്പാ പദ്ധതി’യുടെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി. പ്രസ്തുത പദ്ധതിയില്‍ ഇതുവരെ 379 സംരഭര്‍ക്കായി 233 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതു കൂടാതെ നിലവിലെ സംരംഭകര്‍ക്കു അവരുടെ വായ്‌പകള്‍ പുനക്രമീകരിക്കാനും അവസരം നല്‍കും. പലിശ കുടിശ്ശികകള്‍ പുതിയ വായ്പയായി മാറ്റി തവണകളായി തിരിച്ചടക്കാനുള്ള സൗകര്യവും നല്‍കും.