ആരോഗ്യ ഇൻഷുറൻസ്; ക്ലെയിം നിരസിക്കപ്പെടാനുള്ള പ്രധാന കാരണങ്ങൾ അറിഞ്ഞിരിക്കാം  

മെഡിക്കൽ ചിലവുകളിൽ നിന്ന് രക്ഷ നേടാൻ ഉപകരിക്കുന്നവയാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ (Health Insurance policies). എന്നാൽ ചില ക്ലെയിമുകൾ, വിവിധ കാരണങ്ങളാൽ ഇൻഷുറൻസ് കമ്പനികൾ നിരസിക്കാറുണ്ട്. ഒരു പോളിസി ഉടമ എന്ന നിലയിൽ, ആരോഗ്യ ഇൻഷുറൻസ് പോളിസി ക്ലെയിമുകൾ നിരസിക്കപ്പെടാനുള്ള (Claim Rejection) സാമാന്യമായ ചില കാരണങ്ങൾ അറി‍ഞ്ഞിരിക്കേണ്ടതാണ്. ഇത് ക്ലെയിം നിരസിക്കപ്പെടുന്നതിനു മുമ്പ് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ സഹായകമാകും. ഇവിടെ, ആരോഗ്യ ഇൻഷുറൻസ് പോളിസി നിരസിക്കപ്പെടാനുള്ള പ്രധാനപ്പെട്ട 5 കാരണങ്ങളെക്കുറിച്ചാണ് വിശദമാക്കിയിരിക്കുന്നത്.

പൂർണതയില്ലാത്ത ഫോമുകൾ:ക്ലെയിമിന് ആവശ്യമായ എല്ലാ ഫോമുകളും കൃത്യമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. വിവരങ്ങൾ വിട്ടു പോകുന്നതും, തെറ്റായ വിവരങ്ങൾ നൽകുന്നതും ക്ലെയിം നിരസിക്കപ്പെടാൻ കാരണമാകാം.

ഡോക്യുമെന്റേഷൻ : എല്ലാ ഡോക്യുമെന്റുകളും കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. പേപ്പർ വർക്കുകളിൽ കാലതാമസം ഉണ്ടാകുന്നതും, രേഖകൾ നഷ്ടപ്പെടുന്നതും, ക്ലെയിം നഷ്ടപ്പെടാൻ കാരണമാകും.
സമയപരിധി: ക്ലെയിം സമർപ്പിക്കേണ്ട സമയപരിധിയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കേണ്ടതാണ്. താമസിച്ചുള്ള അപേക്ഷകൾ ചിലപ്പോൾ നിരസിക്കപ്പെട്ടേക്കാം.

പോളിസി നേടുന്നതിനു മുമ്പേയുള്ള (Initial waiting period) അസുഖങ്ങൾക്ക് പൊതുവെ കവറേജ് ലഭിക്കാറില്ല. അത്തരമൊരു സാഹചര്യമുള്ളവരുടെ ക്ലെയിം നിരസിക്കപ്പെടാം. ഇക്കാരണത്താൽ പോളിസി വാങ്ങുന്ന സമയത്ത് തന്നെ ഏതെങ്കിലും രോ​ഗാവസ്ഥകൾ നിലവിലുണ്ടെങ്കിൽ അത് സത്യസന്ധമായി വെളിപ്പെടുത്തേണ്ടതാണ്. നേരത്തെയുള്ള രോ​ഗാവസ്ഥകളിൽ വെയിറ്റിങ് പീരിയഡിനെക്കുറിച്ച് മനസ്സിലാക്കിയിരിക്കേണ്ടതാണ്. ചില പോളിസികൾ നിശ്ചിത കാലാവധി കഴിഞ്ഞു മാത്രമാണ് കവറേജ് ആക്ടീവാക്കി നൽകുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team