ആരോഗ്യ കേന്ദ്രങ്ങളിലെ ഗ്രീന്‍പാസ് നിബന്ധന പിന്‍വലിച്ച് അബുദാബി
അബുദാബി : ആരോഗ്യ കേന്ദ്രങ്ങളിലെ ഗ്രീന്‍പാസ് നിബന്ധന പിന്‍വലിച്ച് അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്ബനി (സേഹ).സേഹയുടെ കീഴിലുള്ള പൊതു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും ഗ്രീന്‍ പാസ് ഉണ്ടായിരിക്കണമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു.ഈ കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് ഒരറിയിപ്പുണ്ടാകുന്നതുവരെ സാധാരണ രീതിയിലുള്ള പ്രവേശനം തുടരും.
സേഹയുടെ കീഴിലുള്ള പൊതു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് സേവനങ്ങള്‍ നേടുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനാണ് ഗ്രീന്‍ പാസ് പിന്‍വലിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. രോഗികള്‍ക്കും 16 വയസ്സിന് മുകളിലുള്ള സന്ദര്‍ശകര്‍ക്കും ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിന് അല്‍ഹോസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ് കാണിക്കണമെന്ന് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.