ആരോഗ്യ മേഖലയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കാനൊരുങ്ങി ഒമാന്‍
മസ്‌കത്ത്: ആരോഗ്യ മേഖലയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കാനൊരുങ്ങി ഒമാന്‍ ആരോഗ്യ മന്ത്രാലയം.നഴ്‌സിങ്- പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ ഉള്‍പ്പടെ പ്രവാസി ജീവനക്കാര്‍ക്കു പകരമായി സ്വദേശികളെ നിയമിക്കുന്നതിനാണ് ഒമാന്‍ പദ്ധതിയിടുന്നത്. ഇക്കാര്യം സംബന്ധിച്ച് തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ ധാരണയിലെത്തിയിട്ടുണ്ട്.
നഴ്‌സിങ്, പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കും. തൊഴില്‍ മന്ത്രാലയമാണ് പരിശീലനത്തിന് ധനസഹായം നല്‍കുക. ഒരു വര്‍ഷത്തിനിടെ വിവിധ തസ്തികകളിലായി വിദേശികള്‍ക്കു പകരം 900 സ്വദേശികളെ നിയമിക്കാനാണ് ഒമാന്റെ തീരുമാനം. ഇവരില്‍ 610 പേരെ ഇതിനോടകം നിയമിച്ചിട്ടുണ്ട്. 134 പേരുടെ നിയമന നടപടികള്‍ പുരോഗമിക്കുകയാണെന്നും 156 പേരെ പരിശീലനത്തിന് ശേഷം രണ്ടര മാസത്തിനുള്ളില്‍ നിയമിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.