ആരോഗ്യ വകുപ്പില്‍ 150 താത്കാലിക തസ്ഥികകള്‍ കൂടി: മുഖ്യമന്ത്രി
കോവിഡ് 19 പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ് 19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍എച്ച്‌എം മുഖാന്തിരം 150 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി.
19 റിസര്‍ച്ച് ഓഫീസര്‍, 65 ലാബ് ടെക്‌നീഷ്യന്‍, 29 ലാബ് അസിസ്റ്റന്റ്, 17 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, 20 ക്ലീനിങ് സ്റ്റാഫ് എന്നിങ്ങനെയാണ് തസ്തികകള്‍. സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്നവരുടെ എണ്ണവും കോവിഡ് രോഗികളുടെ എണ്ണവും കൂടിയ സാഹചര്യത്തിലാണ് ഇത്. ഇതോടെ സ്ഥിരവും താല്‍ക്കാലികവുമായ 8379ലധികം തസ്തികകളാണ് ഈ കാലയളവില്‍ സൃഷ്ടിച്ചത്.
ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ എല്ലാം നിര്‍ബന്ധിതമായി കോറന്റൈന്‍ ചെയ്യേണ്ടതായിട്ടുണ്ട്. എന്നാല്‍ ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി നിലവലുള്ള തസ്ഥികകള്‍ മതിവാതെ വരം എന്ന വിലയിരുത്തലാണ് ഈ നീക്കത്തിന് പിന്നില്‍. ഈ അവസരത്തില്‍ വേണ്ട ശ്രദ്ധ നല്‍കാന്‍ പറ്റിയില്ലെങ്കില്‍ ഇതുവരെ സംസ്ഥാനം ചെയ്ത മികച്ച പ്രവര്‍ത്തനങ്ങള്‍ എല്ലാം നിഷ്ഫലമാക്കാന്‍ ഇതിനു സാധിക്കും. നിലവില്‍ ഇത് തൊഴിലന്വേഷകര്‍ക്ക് ഉണര്‍വ്വു നല്‍കുന്നതുമാണ്.