ആര്‍ടിജിഎസ് സേവനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്!
ആഴ്ചയില്‍ എല്ലാദിവസവും 24 മണിക്കൂറും വന്‍തുകള്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കും വിധം ആര്‍ടിജിഎസ് സേവനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നിലവില്‍, ആര്‍ടിജിഎസ് മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകള് ഒഴികെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ഏഴ് വരെയാണ് ലഭിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബിസിനസ് സമൂഹത്തിന് ഏറെ ഉപകാരപ്പെടും വിധം ഈ സേവനം ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും ലഭിക്കുമെന്നാണ് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്.