ആള്‍ട്രോസിന് പുതിയ വേരിയന്റുമായി ടാറ്റ എത്തുന്നു!
“നിങ്ങളുടെ സാന്താ ആള്‍ട്രോസ്” – “ഉടന്‍ വരുന്നു” എന്ന് പറയുന്ന ആള്‍ട്രോസ് പ്രീമിയം ഹാച്ച്‌ബാക്കിന്റെ ടീസര്‍ വീഡിയോ ടാറ്റ മോട്ടോര്‍സ് പുറത്തുവിട്ടു. പുതിയ മോഡല്‍ ക്രിസ്മസിന് മുമ്പ് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ വേരിയന്റാണോ അതോ പ്രത്യേക പതിപ്പാണോ ഇത് എന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. കുറച്ചുകാലമായി നിര്‍മ്മാതാക്കള്‍ ടാറ്റാ ആള്‍ട്രോസ് ടര്‍ബോ-പെട്രോള്‍ പരീക്ഷിച്ച് വരുന്നുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോര്‍ ഈ മോഡല്‍ ഉപയോഗിക്കും. 110 bhp കരുത്തും 140 Nm ടോര്‍ക്കും ഈ എന്‍ജിന്‍ പുറപ്പെടുവിക്കും.അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് പുതിയ ടര്‍ബോ വേരിയന്റിന് ഉണ്ടാകും. റിപ്പോര്‍ട്ടുകള്‍ നിര്‍മ്മാതാക്കള്‍ പഞ്ചില്‍ നിന്ന് ഉത്ഭവിച്ച പുതിയ ഏവ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും അവതരിപ്പിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ടാറ്റ ആള്‍ട്രോസിന് 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍, നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് ലഭിക്കുന്നത്. പ്രീമിയം ഹാച്ച്‌ബാക്ക് ലൈനപ്പ് XE, XM, XT, XZ, XZ (O) എന്നിങ്ങനെ അഞ്ച് ട്രിമ്മുകളില്‍ ലഭ്യമാണ്.