ആഹോള സൂചന കളുടെ ചുവട്പിടിച്ച് ഇന്ത്യൻ ഓഹരി വിപണിയും മുന്നോട്ട്
ആഹോള സൂചികകളുടെ ചുവടുപിടിച്ച് ഓഹരി വിപണി ഇന്ന് ഉയര്‍ന്ന നിലവാരത്തില്‍ തുടക്കമിട്ടു. പുതുവര്‍ഷത്തിലെ ആദ്യ ആഴ്ച മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്യാന്‍ മുഖ്യസൂചികകള്‍ക്ക് കഴിഞ്ഞേക്കും.
വ്യാപാരം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സെന്‍സെക്‌സ് 400 ലേറെ പോയിന്റ് ഉയര്‍ന്ന് 48,500നു മുകളിലായി. നിഫ്റ്റി 14,300 ലേക്ക് അടുത്തു. ബാങ്കുകള്‍, ലോഹ വ്യവസായങ്ങള്‍, എഫ്എംസിജി, റിയല്‍റ്റി, ഐടി, ഊര്‍ജ, സിമന്റ് മേഖലകളെല്ലാം നേട്ടം കാണിച്ചു. ടിസിഎസിന്റെ മൂന്നാം പാദ ഫലങ്ങള്‍ ഇന്നു പുറത്തുവിടും. മികച്ച ലാഭ മാര്‍ജിന്‍ പ്രതീക്ഷിക്കുന്നുണ്ട്.
ജിഡിപി ഇടിവ് പ്രതീക്ഷിച്ചിടത്തോളമേ വരൂ എന്നതു വിപണിക്ക് ആശ്വാസമായി. എന്‍എസ്ഒ യുടെ പ്രവചനത്തേക്കാള്‍ കുറവാകും ജിഡിപി താഴ്ച എന്നു നൊമുറ ഇന്ത്യയും ക്രെഡിറ്റ് സ്വിസും അഭിപ്രായപ്പെട്ടു. രണ്ടാം പകുതിയില്‍ നികുതി പിരിവ് കൂടിയതിനാല്‍ കമ്മി എഴുശതമാനത്തില്‍ കുറവാകുമെന്നു നൊമുറയും ആറു ശതമാനത്തില്‍ താഴെയാകുമെന്ന് ക്രെഡിറ്റ് സ്വിസും കരുതുന്നു.സ്വര്‍ണത്തിനു രാജ്യാന്തര വിപണിയില്‍ വില താണു. ഔണ്‍സിന് 1909 ഡോളറായി.