ആർ. ടി. ജി. എസ് സേവനങ്ങൾ ഇനി എല്ലാ ദിവസവും !
ആര്‍.ടി.ജി.എസ് സേവനം വര്‍ഷത്തില്‍ എല്ലാ ദിവസവും എല്ലാ സമയത്തും ഇനി മുതല്‍ ലഭ്യമാകും എന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നിലവില്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ മാത്രമാണ് സേവനം ലഭ്യമായിരുന്നത്. ഡിസംബര്‍ മുതലാവും പുതിയ സംവിധാനം നിലവില്‍ വരിക.
2019 ഡിസംബര്‍ 16ന് എന്‍.ഇ.എഫ്.ടി സേവനവും സമാനരീതിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍.ടി.ജി.എസിലും മാറ്റം. എന്‍.ഇ.എഫ്.ടി മുഴുവന്‍ സമയത്തേക്കുമായി മാറ്റിയത് പൂര്‍ണ വിജയമായിരുന്നുവെന്നും അതിനാലാണ് ആര്‍.ടി.ജി.എസ് പണമിടപാടിലും മാറ്റം കൊണ്ട് വരുന്നതെന്നും ആര്‍.ബി.ഐ അറിയിച്ചു.
എന്താണ് ആര്‍.ടി.ജി.എസ്
വലിയ തുകകള്‍ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് കൈമാറാനുള്ള സംവിധാനമാണ് ആര്‍.ടി.ജി.എസ്.മിനിമം രണ്ട് ലക്ഷം രൂപയാണ് ഇതിലൂടെ കൈമാറാന്‍ സാധിക്കുക. ഉയര്‍ന്ന തുകക്ക്ആര്‍.ബി.ഐ പരിധി നിശ്ചയിച്ചിട്ടില്ല. എങ്കിലും ചില ബാങ്കുകള്‍ 10 ലക്ഷമെന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്.