ഇത് ഒന്നൊന്നര പ്ലാൻ; വെറും 99 രൂപയ്‌ക്ക് അൺലിമിറ്റഡ് ഡാറ്റ; കിടിലൻ ഓഫറുമായി എയർടെൽ
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ. കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകാൻ പൊതുവെ എയർടെൽ കമ്പനി ശ്രദ്ധിക്കാറുണ്ട്. നെറ്റ്‌വർക്ക് സേവനങ്ങളുടെ കാര്യത്തിലും എയർടെൽ തന്നെയാണ് മുൻപന്തിയിൽ. ഉപയോക്താക്കൾക്ക് ബജറ്റ് ഫ്രണ്ട്‌ലി പ്ലാനുകൾ നൽകുന്ന എയർടെൽ ഇപ്പോൾ 99 രൂപയുടെ അൺലിമിറ്റഡ് പാക്കുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്.
പുതുതായി അവതരിപ്പിച്ച 99 രൂപയുടെ അൺലിമിറ്റഡ് ഡാറ്റ പാക്ക് ഉപയോക്താക്കൾക്ക് അവരുടെ പ്രതിദിന ഹൈ-സ്പീഡ് ഡാറ്റ പരിധി തീർന്നതിന് ശേഷം ഉപയോഗിക്കാൻ കഴിയുന്ന ഒരു ആഡ്-ഓൺ പ്ലാനായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ പ്ലാൻ ഉപയോക്താക്കൾക്ക് 1 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് പരിധിയില്ലാത്ത ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ ഡാറ്റയിൽ ചില നിയന്ത്രണങ്ങളും ബാധകമാണ്. ആദ്യത്തെ 30 ജിബി ഹൈ സ്പീഡ് ഡാറ്റയ്‌ക്ക് ശേഷം ഉപയോക്താവിന് 64kps സ്പീഡ് ഡാറ്റയാണ് ഉപയോഗിക്കാൻ സാധിക്കുന്നത്. 5 ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്ന സ്ഥലങ്ങളിൽ ഇത്തരം ഡാറ്റകൾക്ക് പ്രാധാന്യം വരുന്നില്ലെങ്കിലും 4ജി ഹാൻഡ്‌സെറ്റ് സേവനങ്ങൾ ലഭിക്കുന്ന സ്ഥലങ്ങളിൽ ഇത്തരം ഡാറ്റ പ്ലാനുകൾ ഗുണം ചെയ്യുന്നു.