ഇനി ആള്‍വേയ്‌സ് മ്യൂട്ട് ഫീച്ചറുമായി വാട്ട്സാപ്പ്
എപ്പോഴും മ്യൂട്ട് ചെയ്യാവുന്ന ആള്‍വേയ്‌സ് മ്യൂട്ട്, പുതിയ സ്റ്റോറേജ് യൂസേജ് യു ഐ, മീഡിയ ഗൈഡ്‌ലൈന്‍സ് തുടങ്ങിയ പുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സാപ്പ്. ആന്‍ഡ്രോയ്ഡ് ബീറ്റയില്‍ ഈ ഫീച്ചറുകള്‍ ലഭിക്കും. ആന്‍ഡ്രോയ്ഡിന് വേണ്ടി വാട്ട്‌സാപ്പ് 2.20.201.10 ബീറ്റയാണ് കമ്പനി പുറത്തിറക്കിയത്.
ബിസിനസ്സ് അക്കൗണ്ടുകളില്‍ വീഡിയോ, വോയ്‌സ് കാള്‍ ബട്ടണുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഒരു ചാറ്റു മ്യൂട്ട്ചെയ്യുമ്പോള്‍ നേരത്തേ പരമാവധി ഒരു വര്‍ഷത്തേക്ക് മാത്രമേ സൗകര്യമുണ്ടായിരുന്നുള്ളൂ. പുതിയ ബീറ്റയില്‍ എപ്പോഴും മ്യൂട്ട് ആക്കി വെക്കാന്‍ ആള്‍വേയ്‌സ് എന്ന ബട്ടണ്‍ കൂടിയുണ്ട്. ഏതാനും ഗ്രൂപ്പുകളേയോ ആള്‍ക്കാരേയോ ഇങ്ങനെ സ്ഥിരമായി മ്യൂട്ട് ചെയ്യാം.
ചിത്രങ്ങള്‍, വീഡിയോ, ഗിഫ് തുടങ്ങിയവ എഡിറ്റ് ചെയ്യുമ്പോള്‍ സ്റ്റിക്കറുകളും ടെക്‌സ്റ്റും നിരത്താന്‍ സാധിക്കുന്നതാണ് ഈ ഫീച്ചര്‍. വെരിഫൈഡ് ബിസിനസ്സ് അക്കൗണ്ടുകളിലെ ചാറ്റുകളില്‍ വോയ്‌സ്, വീഡിയോ കാള്‍ ബട്ടണുകള്‍ മറയ്ക്കുന്നതാണ് മറ്റൊരു ഫീച്ചര്‍. കോണ്ടാക്ട് ഇന്‍ഫോയില്‍ നിന്നും ഈ ബട്ടണുകള്‍ അപ്രത്യക്ഷമാകും.