ഇനി ആർക്കും 10,000 രൂപ പെൻഷൻ ഒറ്റതവണ പണം അടവിലൂടെ
ന്യൂഡൽഹി: ഒറ്റത്തവണ പണം അടച്ചാൻ ആര്‍ക്കും 10,000 രൂപ വരെ പ്രതിമാസ പെൻഷൻ ഉറപ്പു നൽകുന്ന സര്‍ക്കാര്‍ പദ്ധതി ആയിരുന്നു പ്രധാന മന്ത്രി വയവന്ദന യോജന. മികച്ച റിട്ടയര്‍മെൻറ് സ്കീമുകളിൽ ഒന്നായ പിഎംവിവിവൈയ്ക്ക് കീഴിൽ പണം അടയ്ക്കാൻ ആകുന്നത് മാര്‍ച്ച് 31 വരെ മാത്രം.
എൽഐസി പെൻഷൻ പദ്ധതി കൂടെയായ ഇത് റിട്ടയര്‍മെൻറിന് ശേഷം സ്ഥിരമായ വരുമാനം ഉറപ്പു നൽകുന്നതാണ്. 60 വയസിനു മുകളിൽ പ്രായം ഉള്ളവര്‍ക്ക് 10,000 രൂപ വീതം പ്രതിമാസം പത്ത് വര്‍ഷത്തേയ്ക്ക് ലഭിയ്ക്കുന്നതാണ് പദ്ധതി. 1,5000 രൂപയാണ് ഇതിനായി അടയ്‍ക്കേണ്ടത്. വിവിധ പെൻഷൻ തുക അനുസരിച്ച് നിശ്‍ചിത തുക വീതമാണ് അടയ്ക്കണ്ടത്. 1,000 രൂപ മുതൽ പെൻഷൻ ലഭിയ്ക്കും.
പദ്ധതിയിൽ അംഗമാകുന്നതിന് ഉള്ള നിബന്ധനകൾ
*അംഗത്തിന് 60 വയസ് കഴിഞ്ഞിരിയ്ക്കണം
*പദ്ധതിയിൽ അംഗമാകുന്നതിന് പരമാവധി പ്രായം ബാധകമല്ല
*10 വര്‍ഷമാണ് പോളിസി കാലാവധി
- ഏറ്റവും കുറഞ്ഞത് 1,000 രൂപയാണ് പ്രതിമാസ പെൻഷൻ തുക. പരമാവധി തുക 10,000 രൂപയും.
പ്രതിമാസമോ, മൂന്നു മാസം കൂടുമ്പോഴോ, ആറു മാസം കൂടുമ്പോഴോ പെൻഷണറുടെ സൗകര്യാര്‍ത്ഥം പെൻഷൻ ലഭ്യമാണ്. എൽഐസി മുഖേന ഓൺലൈനിലൂടെയോ ഓഫ്‍ലൈൻ ആയോ പദ്ധതിയിൽ അംഗമാകാം. പോളിസി ഉടമ മരണപ്പെട്ടാൽ നോമിനിയ്ക്ക് തുക ലഭിയ്ക്കും. 2023 മാര്‍ച്ച് 31 വരെയാണ് പദ്ധതിയ്ക്കായി അപേക്ഷിയ്ക്കണ്ട അവസാന തിയതി. നേരത്തെ ഇത് 2020 മാര്‍ച്ച് 31 ആയിരുന്നെങ്കിലും പിന്നീട് നീട്ടി നൽകുകയായിരുന്നു.