ഇനി എസ്ഐപികളിൽ നിക്ഷേപിയ്ക്കുമ്പോൾ ഈ ‘തെറ്റുകൾ’ ഉപേക്ഷിക്കാം  

ഒരു നിശ്ചിത തുക ക്രമമായി നിക്ഷേപിച്ച് സമ്പാദ്യം സ്വരുക്കൂട്ടാൻ നിക്ഷേപകരെ സഹായിക്കുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മൻറ് പ്ലാൻ.ദീര്‍ഘകാലാടിസ്ഥാനത്തിൽ ആണ് എസ്ഐപികളിൽ പണം നിക്ഷേപിയ്ക്കണ്ടത്.

നിക്ഷേപിച്ച ഉടൻ എസ്ഐപികളിൽ നിന്ന് ഇരട്ടി നേട്ടം പ്രതീക്ഷിയ്ക്കരുത്. തിരിച്ചടവ് ശേഷി അനുസരിച്ച് എസ്‍ഐപി തുക കണക്കാക്കാം. എസ്ഐപി നിക്ഷേപ കാലയളവിൽ നിക്ഷേപകര്‍ക്ക് പറ്റുന്ന ചെറിയ തെറ്റുകൾ പോലും ഇവയിൽ നിന്നുള്ള റിട്ടേൺ കുറയ്ക്കാം.

എസ്ഐപി നിക്ഷേപകര്‍ ഒഴിവാക്കേണ്ട തെറ്റുകൾ.

എസ്ഐപികളിൽ ദീര്‍ഘകാലത്തേയ്ക്ക് നിക്ഷേപം തുടര്‍ന്നാലേ അതുകൊണ്ട് കാര്യമായ നേട്ടം ഉണ്ടാകൂ. അതുകൊണ്ട് തന്നെ പ്രതിമാസമോ മൂന്ന് മാസം കൂടുമ്പോളോ ഒക്കെ എസ്ഐപി നിക്ഷേപത്തിന് എത്ര തുക അടയ്ക്കാൻ ആകും എന്ന് മുൻകൂട്ടി നിശ്ചയിക്കാം. തവണകൾ മുടങ്ങാത്ത രീതിയിൽ ആകണം തിരിച്ചടവ് തുക.

വിവാഹത്തിന് മുമ്പ് പ്രതിമാസം നല്ലൊരു തുക എസ്ഐപി നിക്ഷേപം നടത്തിയിരുന്ന ആളാണ് നിങ്ങൾ എങ്കിൽ വിവാഹ ശേഷം തവണകൾ മുടങ്ങിയേക്കാം. ഇത്തരം സാഹചര്യങ്ങൾ മുൻകൂട്ടിക്കണ്ട് തിരിച്ചടവ് തുക നിശ്ചയിക്കുകയും അനുയോജ്യമായ എസ്‍ഐപി തിരഞ്ഞെടുക്കുകയും ചെയ്യാം.


അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കൊണ്ട് വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം മൂലം പരിഭ്രാന്തരായി മിക്കവരും എസ്ഐപി നിക്ഷേപം ഉപേക്ഷിയ്ക്കാറുണ്ട്. എന്നാൽ നിക്ഷേപം ഉദ്ദേശിച്ച ഫലം നൽകണമെങ്കിൽ മിനിമം നിക്ഷേപ കാലാവധി പിന്നിട്ടിരിയ്ക്കണം.നിരന്തരം ഇൻവെസ്റ്റ്മൻറ് പോര്‍ട്ട്ഫോളിയോ വില ഇരുത്തി നിഷ്ക്രിയമായ ഫണ്ടുകൾ ഒഴിവാക്കാം.

കോംപൗണ്ടിങ് ആണ് എസ്ഐപികൾ ആകര്‍ഷകമാക്കുന്ന പ്രധാന ഘടകം. അതുകൊണ്ട് തന്നെ മികച്ച ഫണ്ടുകളിൽ നിന്ന് നേട്ടമനുസരിച്ച് ഇടയ്ക്കിടെ പണം പിൻവലിയ്ക്കുന്നത് ഒഴിവാക്കാം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team