ഇനി ഏത് പൈഡ് ആപ്പും ഫ്രീയായി ഡൗൺലോഡ് ചെയ്യാൻ ഇതാ 3 എളുപ്പ മാർഗ്ഗങ്ങൾ..!!*  

ലോകത്ത് ഇന്ന് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡ് ലക്ഷക്കണക്കിന് ആപ്പുകൾ കൊണ്ട് സമ്പന്നമാണ് എന്ന് നമുക്കറിയാം. നമുക്ക് ആവശ്യമായ ഏത് ആപ്പുകളും പ്ളേസ്റ്റോർ വഴി ഇൻസ്റ്റാൾ ചെയ്യാനും ഉപയോഗിക്കാനും സാധിക്കുന്നുണ്ട്. അവിടെത്തന്നെ ഉള്ളതിൽ അധികം സൗജന്യ ആപ്പുകളാണ് എങ്കിലും ചില ആപ്പുകളെലാം പണമടച്ച് സ്വന്തമാക്കേണ്ടതായുണ്ട്. ഒരുപക്ഷെ നമുക്ക് ഏറെ ആവശ്യമായ ചില ആപ്പുകൾ ആയിരിക്കും അവ, എന്നാൽ അത്രയും പണം നൽകാനുള്ള ഒരു അവസ്ഥ നമുക്കില്ലാത്ത നേരത്താണ് എങ്ങനെ ഇവ സൗജന്യമായായി ഇൻസ്റ്റാൾ ചെയ്യാൻ പറ്റും എന്ന ചിന്ത മനസ്സിലുദിക്കുക. അത്തരക്കാർക്ക് സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്.

ഏതൊക്കെ മാർഗ്ഗങ്ങളിലൂടെ പൈഡ് ആപ്പുകൾ സൗജന്യമായി തന്നെ ഡൗൺലോഡ് ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും പറ്റുമെന്ന് നമുക്ക് നോക്കാം. ഇവ ഓരോന്നും ഏറെ എളുപ്പവും ഏത് സാധാരണക്കാരനും ലളിതമായി ചെയ്യാൻ പറ്റുന്നവയുമാണ്.

1. ബ്ലാക്ക് മാർട്ട് ആൽഫ

ആൻഡ്രോയ്ഡ് ബ്ലാക്ക് മാർക്കറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ആപ്പാണ് ഇത്. ഇത് പ്ളേ സ്റ്റോറിൽ ലഭ്യമല്ല. ഗൂഗിൾ വഴി ബ്ലാക്ക് മാർട്ട് ആൽഫ എന്ന ആപ്പ് ഡൌൺലോഡ് ചെയ്ത് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. ശേഷം ഏത് ആപ്പ് ആണോ വേണ്ടത് അത് ഇവിടെ സെർച്ച് ചെയ്ത് ഡൗൺലോഡ് ചെയ്തെടുക്കാം. ശേഷം ഇൻസ്റ്റാൾ ചെയ്യുകയും തുടർന്ന് ഉപയോഗിക്കുകയും ചെയ്യാം. സെർച്ച് ചെയുമ്പോൾ ഒരുപക്ഷെ ഒരു ആപ്പിന്റെ തന്നെ പല വേർഷനുകൾ ലിസ്റ്റിൽ വരും. ആശയക്കുഴപ്പം ഉണ്ടാവാതിരിക്കാൻ പ്ളേസ്റ്റോറിൽ പോയി ആപ്പിന്റെ ഏത് വേർഷൻ ആണ് പുതിയത് എന്ന് നോക്കി മനസ്സിലാക്കുക.

4shared.com അല്ലെങ്കിൽ mediafire.com

പൈഡ് ആപ്പുകൾ സൗജന്യമായി ലഭിക്കാനുള്ള മറ്റൊരു മാർഗ്ഗം. ഇതിനായി 4shared.com അല്ലെങ്കിൽ mediafire.com.

3 . ഗൂഗിൾ
ഇനി പറയാൻ പോകുന്നതായിരിക്കും ഒരുപക്ഷെ ഏറ്റവും എളുപ്പമായ മാർഗ്ഗം. ഇതാണോ ആപ്പ് വേണ്ടത് അതിന്റെ പേരും വേർഷനും ഉൾപ്പെടുത്തി ഗൂഗിളിൽ സെർച്ച് ചെയുക. ഉദാഹരണത്തിന് Limbo എന്ന ഗെയിം അതിന്റെ ഏറ്റവും പുതിയ വേർഷൻ ആയ 1.16 ആണ് വേണ്ടത് എങ്കിൽ ഗൂഗിളിൽ ‘Limbo 1.16 apk’ എന്ന് സെർച്ച് കൊടുക്കുക. വരുന്ന ലിസ്റ്റിൽ നിന്നും ശരിയായ ലിങ്കുകളിൽ കയറി ഡൗൺലോഡ് ചെയ്യാം. പക്ഷെ ഈ മാർഗ്ഗം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരുപാട് പറ്റിക്കൽ സൈറ്റുകൾ ഉണ്ട് ഈ മേഖലയിലും. അവയുടെ പരസ്യങ്ങളിലും ചതികളിലും കുടുങ്ങാതിരിക്കുക. നമ്മൾ ഡൌൺലോഡ് എന്ന് കണ്ട് ക്ലിക്ക് ചെയ്യുമ്പോൾ വേറെ എന്തൊക്കെയോ വരുന്ന അത്തരം സൈറ്റുകളെ ഒഴിവാക്കുക. പല വൈറസ് പ്രശ്നങ്ങളും നമ്മൾ സ്വയം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമായിരിക്കും ഇത്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം

ആപ്പ് ഡെവലപ്പർമാർ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ആപ്പുകൾക്ക് ഒന്നുകിൽ പരസ്യം വഴി അവർക്ക് വരുമാനം ലഭിക്കണം, അല്ലെങ്കിൽ പരസ്യങ്ങില്ലാത്ത പൈഡ് ആപ്പ് വാങ്ങി നമ്മൾ അവരെ സഹായിക്കുകയും വേണം. ഇതാണ് ശരിയായ മാർഗം എങ്കിലും ചില സാഹചര്യങ്ങളിൽ നമുക്ക് ഇങ്ങനെ പണമടച്ച് വാങ്ങാൻ പറ്റാതെ വരുന്ന അവസ്ഥയിൽ മാത്രം ഈ ട്രിക്കുകൾ ഉപയോഗിക്കുക. കഴിവതും പണമടച്ച് തന്നെ വാങ്ങി അവരെ പിന്തുണയ്ക്കുക. കഴിവതും അല്ല, പൂർണ്ണമായും തന്നെ. അത് നാളെ ഇതിലും മികച്ച ആപ്പുകൾ ഉണ്ടാക്കിയെടുക്കാൻ അവരെ സഹായിക്കും. ഇവിടെ പറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ അറിവിലേക്കായി മാത്രം എന്ന രീതിയിൽ എടുക്കാൻ ശ്രമിക്കുക. എല്ലാത്തിലുമുപരി ഇവയെല്ലാം തന്നെ നിയമവിരുദ്ധവുമാണെന്ന കാര്യവും മനസ്സിലുണ്ടാവട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team