ഇനി ഒറ്റ ക്ലിക്കിൽ നിറം മാറുന്ന ഫോൺ
ഇഷ്ടത്തിന് നിറം മാറുന്ന ഫോൺ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ?എങ്കിൽ ഇനി അധികം കാത്തിരിക്കേണ്ട.
ചൈനീസ് സമൂഹ മാധ്യമ വെബ്‌സൈറ്റ് ആയ വെയ്‌ബോയിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്ന ബ്രാൻഡ് എന്നതിനെപ്പറ്റി പരാമർശിച്ചിട്ടില്ല. എന്നാൽ പിന്നീട് ഈ സവിശേഷത ഉപയോഗിച്ച് ഒരു ഫോൺ തങ്ങൾ തയ്യാറാക്കുന്നുണ്ട് എന്ന് വിവോ ഔദ്യോഗികമായി പ്രഖ്യാപിച്ചു
അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റെർസ്റ്റെല്ലർ ബ്ലാക്ക്, മിസ്റ്റ് ബ്ലൂ, മിസ്റ്റ് വൈറ്റ്, ബ്സിഡിയൻ ബ്ലാക്ക്, ഡോൺ വൈറ്റ്. സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ഉപഭോക്താക്കളെ കുഴപ്പിക്കുന്ന നിറങ്ങളാണ് മേല്പറഞ്ഞവ. ഒരു വിധം എല്ലാ നിറങ്ങളിലും ഇപ്പോൾ സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. അതുകൊണ്ട് തന്നെ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ തീരുമാനിച്ചാൽ പിന്നെ പലരും കൺഫ്യൂഷനിൽ പെടുക ഇനി ഏത് നിറം തിരഞ്ഞെടുക്കണം എന്നാണ്. കറുപ്പ് എന്നുറപ്പിക്കുമ്പോൾ ആവും പച്ചയിൽ കണ്ണുടക്കുന്നത്. ഒടുവിൽ ഇഷ്ടത്തിന് നിറം മാറുന്ന ഫോൺ എത്തി കഴിഞ്ഞു.
ചൈനീസ് സ്മാർട്ട്ഫോൺ ഭീമനായ വിവോ അത്തരം ഫോണുകളുടെ പണിപ്പുരയിലാണ് എന്നാണ് വിവരം. ഒരു കീ അമർത്തിയാൽ നിറങ്ങൾ മാറ്റാൻ കഴിയുന്ന ഇലക്ട്രോക്രോമിക് ഗ്ലാസുള്ള ബാക്ക്പാനലുകളുള്ള ഫോൺ ആണെന്ന് വിവോ സ്ഥിരീകരിച്ചു.
റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ ലാസ് വെഗാസിൽ നടന്ന കൺസ്യുമർ ഇലക്ട്രോണിക്സ് ഷോയിൽ വൺപ്ലസ് ഇത്തരം ഇലക്ട്രോക്രോമിക് ഗ്ലാസ് ബാക്ക്പാനലുകളുള്ള ഒരു കോൺസെപ്റ്റ് ഫോൺ അവതരിപ്പിച്ചിരുന്നു. വൺപ്ലസിൻ്റെയും വിവോയുടെയും മാതൃകമ്പനി ബിബികെ ഇലക്ട്രോണിക്സ് ആയതുകൊണ്ട് വിവോ ഇത്തരമൊരു ഫോൺ അവതരിപ്പിച്ചാൽ അത്ഭുദം ഒന്നുമില്ല. എപ്പോൾ നിറം മാറുന്ന വിവോ ഫോണുകൾ വിപണിയിലെത്തും എന്ന് പക്ഷെ ഇപ്പോൾ വ്യക്തമല്ല.
അതെ സമയം വിവോ ഇന്ത്യയിൽ പുത്തൻ ഫോണുകൾ ലോഞ്ച് ചെയ്തുകൊണ്ടേയിരിക്കുകയാണ്. ബഡ്ജറ്റ് സ്മാർട്ഫോൺ സെഗ്മെന്റിലേക്ക് Y20, Y20i ഫോണുകൾ അടുത്തിടെയാണ് കമ്പനി അവതരിപ്പിച്ചത്. സ്‌നാപ്ഡ്രാഗൺ 460 SoC പ്രോസസ്സർ, ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നിവ ഹൈലൈറ്റായ Y20, Y20i ഫോണുകൾക്ക് 11,490 മുതലാണ് വില.
വെയ്‌ബോയിൽ പോസ്റ്റ് ചെയ്ത വീഡിയോ പ്രകാരം വിവോ ഫോണിന്റെ നിറം പേൾ വൈറ്റിൽ നിന്ന് ഡീപ് ബ്ലൂ നിറത്തിലേക്ക് മാറുന്നതായി ആൻഡ്രോയിഡ് അതോറിറ്റി.