ഇനി മുതല്‍ സ്വയംതന്നെ പിഎഫ് (പ്രോവിഡന്റ് ഫണ്ട്) അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് ‘എക്‌സിറ്റ്’ തീയതി പുതുക്കാം  

ശമ്പളക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത! ഇനി മുതല്‍ ജോലി ചെയ്യുന്ന സ്ഥാപനം മാറുമ്പോള്‍ ഓരോ വ്യക്തിക്കും സ്വയംതന്നെ പിഎഫ് (പ്രോവിഡന്റ് ഫണ്ട്) അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് ‘എക്‌സിറ്റ്’ തീയതി പുതുക്കാം. നാളിതുവരെ പഴയ കമ്പനിയാണ് മുന്‍ ജീവനക്കാരുടെ എക്‌സിറ്റ് തീയതി നല്‍കിയിരുന്നത്.

പലപ്പോഴും കമ്പനികള്‍ എക്‌സിറ്റ് തീയതി പുതുക്കാന്‍ സഹകരിക്കുന്നില്ലെന്ന് സ്ഥാപനം വിട്ടുപോകുന്ന ജീവനക്കാര്‍ പരാതി ഉയര്‍ത്താറുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇപിഎഫ് സംഘടന (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) പുതിയ തീരുമാനവുമായി രംഗത്തെത്തുന്നത്.


പിഎഫിൽ എക്സിറ്റ് തീയതി മാറ്റാം

പിഎഫ് ചട്ടം പ്രകാരം എക്‌സിറ്റ് തീയതി രേഖപ്പെടുത്താത്ത പിഎഫ് വരിക്കാര്‍ക്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാനോ പഴയ സ്ഥാപനത്തില്‍ നിന്നും പുതിയ സ്ഥാപനത്തിലേക്ക് അക്കൗണ്ട് കൈമാറാനോ സാധിക്കില്ല.എന്തായാലും പിഎഫ് വരിക്കാര്‍ക്ക് എക്‌സിറ്റ് തീയതി പുതുക്കാന്‍ നേരിട്ട് അവസരമൊരുങ്ങുമ്പോള്‍ ജോലി മാറ്റവുമായി ബന്ധപ്പെട്ട നടപടികളുടെ സങ്കീര്‍ണത കുറയും. എക്‌സിറ്റ് തീയതി ഓണ്‍ലൈനില്‍ത്തന്നെ പുതുക്കാനാണ് പിഎഫ് വരിക്കാര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.


എങ്ങനെ പുതുക്കാം

പിഎഫ് അക്കൗണ്ടിലെ എക്‌സിറ്റ് തീയതി എങ്ങനെ പുതുക്കാമെന്ന് ചുവടെ കാണാം.

  1. ആദ്യം ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ചെല്ലണം. www.epfindia.gov.in എന്ന വെബ്‌സൈറ്റില്‍ കടന്നതിന് ശേഷം യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറും (യുഎഎന്‍) പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
  2. സ്വന്തം പിഎഫ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തതിന് ശേഷം മാനേജ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ‘മാര്‍ക്ക് എക്‌സിറ്റ്’ ക്ലിക്ക് ചെയ്യുക. ‘സെലക്ട് എംപ്ലോയ്‌മെന്റ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പട്ടികയില്‍ നിന്നും പിഎഫ് അക്കൗണ്ട് നമ്പര്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. അപ്ഡേറ്റ് ചെയ്യാം
    അപ്ഡേറ്റ് ചെയ്യാം
  3. തുടര്‍ന്ന് എക്‌സിറ്റ് തീയതി നല്‍കാം; സ്ഥാപനം മാറാനുള്ള കാരണവും ഇവിടെ നല്‍കണം.
  4. മേല്‍പ്പറഞ്ഞ വിവരങ്ങള്‍ നല്‍കിയതിന് ശേഷം ഒടിപി (ഒറ്റത്തവണ പാസ്‌വേഡ്) ലഭിക്കാനുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യാം. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് രഹസ്യ ഒടിപി കോഡെത്തും. ഒടിപി നമ്പര്‍ കൊടുത്തുകഴിഞ്ഞാല്‍ അപ്‌ഡേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യാം. തുടര്‍ന്ന് പ്രത്യക്ഷപ്പെടുന്ന ‘ഓകെ’ ടാബില്‍ ക്ലിക്ക് ചെയ്യുന്നപക്ഷം നിങ്ങളുടെ എക്‌സിറ്റ് തീയതി പുതുക്കപ്പെടും.
  5. നികുതി പിടിക്കും

ഇതേസമയം, ഒരു കാര്യം പ്രത്യേകം ഓര്‍മ്മിക്കുക. പഴയ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് രണ്ടു മാസം കഴിഞ്ഞാല്‍ മാത്രമേ എക്‌സിറ്റ് തീയതി രേഖപ്പെടുത്താന്‍ പാടുള്ളൂ.

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രോവിഡന്റ് ഫണ്ടിലെ പലിശയ്ക്ക് നികുതി പിടിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതുവരെ പ്രോവിഡന്റ് ഫണ്ടിലെ നിക്ഷേപങ്ങള്‍ക്ക് നികുതിയില്ലാതെയാണ് പലിശ ലഭിച്ചിരുന്നത്. ഇതേ കാരണത്താല്‍ പ്രോവിഡന്റ് ഫണ്ടിലെ വോളണ്ടറി സംവിധാനം വഴി ഉയര്‍ന്ന പിഎഫ് നിക്ഷേപത്തിന് വരിക്കാര്‍ മുതിരാറുമുണ്ട്.


ഏപ്രിൽ മുതൽ

ബാങ്ക് നിക്ഷേപങ്ങളെക്കാളും ചെറുകിട സമ്പാദ്യ പദ്ധതികളെക്കാളുമുള്ള ഉയര്‍ന്ന പലിശ നിരക്ക് പ്രോവിഡന്റ് ഫണ്ടിന്റെ മാറ്റുകൂട്ടുന്നു. എന്നാല്‍ ഇനി മുതല്‍ വാര്‍ഷിക പിഎഫ് നിക്ഷേപം രണ്ടരലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ കിട്ടുന്ന പലിശയ്ക്ക് പിഎഫ് വരിക്കാര്‍ നികുതിയൊടുക്കണം. 2021 ഏപ്രില്‍ ഒന്നു മുതലുള്ള പിഎഫ് നിക്ഷേപങ്ങളിലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team