ഇനി രണ്ട് മിനുട്ടിനുള്ളിൽ പേടിഎം ലോൺ -2 ലക്ഷം വരെ!
അത്യവശ്യമായി പണം വേണ്ടി വന്നാല്‍ നാം ഓടിച്ചെല്ലുക ബാങ്കിലേക്കാണ്, ബാങ്കിലെ നടപടിക്രമവുമൊക്കെ കഴിഞ്ഞ് തുക കൈയ്യില്‍ കിട്ടുമ്ബോഴേക്കും സമയം ഒരുപാട് കഴിഞ്ഞിട്ടുണ്ടാകും.. എന്നാല്‍ ലോണിനായി ഇത്രയൊന്നും കഷ്ടപ്പെടേണ്ടതില്ലെന്നാണ് പേടിഎം പറയുന്നത്. ഇതിനായി രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് ലക്ഷം വരെ ലോണ്‍ ലഭ്യമാക്കുന്ന വന്‍പദ്ധതിയാണ് പേടിഎം നടപ്പാക്കുന്നത്.
365 ദിവസവും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അപേക്ഷിക്കാവുന്ന തരത്തിലാണ് ഇതിന്റെ നടപടിക്രമങ്ങളും. 10 ലക്ഷം ഉപഭോക്താക്കള്‍ക്കാണ് പേടിഎം ഇതിനായി അവസരമൊരുക്കുന്നത്. വിവരങ്ങളനുസരിച്ച് പൊതു അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളില്‍ പോലും ലോണ്‍ ലഭ്യമാകും.പേടിഎം സാങ്കേതിക സഹായം ലഭ്യമാക്കുന്ന മുറയ്ക്ക് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളുമായിരിക്കും പണം ഉപഭോക്താവിലേക്കെത്തിക്കുക. ഇതിലൂടെ കൂടുതല്‍ പേരെ പേടിഎമ്മിലേക്ക് ആര്ഷിപ്പിക്കാന് കഴിയുമെന്നാണ് പേടിഎം പ്രതീക്ഷിക്കുന്നത്. കൂടാതെ ബാങ്കില്‍ സംവിധാനങ്ങള്‍ കുറഞ്ഞ സ്ഥലങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇത് കൂടുതല്‍ സഹായകമാകും. ലോണിനായുള്ള അപേക്ഷ പൂര്‍ണമായും ഡിജിറ്റലാണെന്നതും രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചാല്‍ മതിയെന്നതുമാണ് ഇതിന്റെ പ്രത്യേകത.
പ്രൊഫഷണലുകള്‍ക്കും സ്വകാര്യ-സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുമാണ് ലോണ്‍ ലഭിക്കുക. 18 മുതല്‍ 36 വരെയാണ് തിരിച്ചടവ് കാലാവധി. പേടിഎം ആപ്പിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന വിഭാഗത്തിലെ പേര്‍സണല്‍ ലോണ്‍ ടാബില്‍ ക്ലിക്ക് ചെയ്താല്‍ ലോണിനായുള്ള അപേക്ഷ സമര്‍പ്പിക്കാം.
രണ്ട് ലക്ഷം വരെ
വായ്പയ്ക്കായി നേരിട്ട് രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രധാന ഗുണമേന്മ. വായ്പാ അപേക്ഷയ്ക്കും വിതരണത്തിനുമായി പേടിഎം മുഴുവന്‍ പ്രക്രിയകളും ഡിജിറ്റലാക്കുകയും ചെയ്തിട്ടുണ്ട്. ഈ സേവന നിര്‍ദ്ദേശം പേടിഎമ്മിന്റെ ടെക് പ്ലാറ്റ്ഫോമിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് ബാങ്കുകളെയും എന്‍ബിഎഫ്സികളെയും 2 മിനിറ്റിനുള്ളില്‍ വായ്പാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നുണ്ട്. പുതിയ ഇന്‍സ്റ്റന്റ് വായ്പ പദ്ധതി പ്രകാരം, പേടിഎം ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കും. ശമ്ബളം ലഭിക്കുന്ന വ്യക്തികള്‍ക്കും ചെറുകിട ബിസിനസ്സ് ഉടമകള്‍ക്കും പ്രൊഫഷണലുകള്‍ക്കും 2 ലക്ഷം രൂപ വരെയും വായ്പ ഇനത്തില്‍ ലഭിക്കും.
തിരിച്ചടവ് എങ്ങനെ…
18-36 മാസത്തെ തിരിച്ചടവ് കാലാവധിയോടെയാണ് വായ്പകള്‍ അനുവദിക്കുന്നത്. കാലാവധി അനുസരിച്ച് ഇഎംഐ നിര്‍ണ്ണയിക്കപ്പെടുമെന്നും പേടിഎം പറഞ്ഞു. യോഗ്യതയുള്ള ഉപഭോക്താക്കള്‍ക്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് വിഭാഗത്തിന് കീഴിലുള്ള പേഴ്സണല്‍ ലോണ്‍ ടാബിലൂടെ വായ്പ നേടാനും പേടിഎം അപ്ലിക്കേഷനില്‍ നിന്ന് നേരിട്ട് അവരുടെ വായ്പ അക്കൗണ്ട് നിയന്ത്രിക്കാനും സാധിക്കും. ഈ സേവനം സുഗമമാക്കുന്നതിന് കമ്ബനി വിവിധ എന്ബിഎഫ്സികളുമായും ബാങ്കുകളുമായും പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. പരീക്ഷണ ഘട്ടത്തില്‍, തിരഞ്ഞെടുത്ത 400 ല്‍ അധികം ഉപഭോക്താക്കള്‍ക്ക് പേടിഎം വ്യക്തിഗത വായ്പകള്‍ വിതരണം ചെയ്തുിട്ടുണ്ട്. പ്ലാറ്റ്ഫോമില്‍ നിന്ന് വ്യക്തിഗത വായ്പ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഈ സാമ്ബത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഒരു ദശലക്ഷത്തിലധികം ഉപയോക്താക്കളെയാണ് കമ്ബനി ലക്ഷ്യമിടുന്നത്.