ഇനി വാട്സാപ്പിലൂടെ വാക്‌സിൻ ബുക്ക്‌ ചെയ്യാം!  

വാക്സിന്‍ സ്ലോട്ടുകള്‍ വാട്ട്സ് ആപ്പ് വഴിയും ബുക്ക് ചെയ്യാമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രി. 919013151515 എന്ന നമ്ബര്‍ ഉപയോ​ഗിച്ച്‌ വാക്സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാം.

(vaccine booking whatsapp)

വാട്ട്സ് ആപ്പും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയവുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.എങ്ങനെയാണ് വാട്ട്സ് ആപ്പിലൂടെ വാക്സിന്‍ ബുക്ക് ചെയ്യേണ്ടത് ?ആദ്യം MyGov കൊറോണ ഹെല്‍പ്ഡെസ്ക് നമ്ബറായ 919013151515 സേവ് ചെയ്യുകഈ നമ്ബറിലേക്ക് വാട്ട്സ് ആപ്പിലൂടെ BOOK SLOT എന്ന സന്ദേശം എയക്കുകതുടര്‍ന്ന് എംഎംഎസ് ആയി ലഭിക്കുന്ന ആറക്ക ഒടിപി വാട്ട്സ് ആപ്പിലൂടെ നമ്ബറിലേക്ക് അയക്കുകശേഷം സൗകര്യപ്രദമായ തിയതിയും, സ്ഥലവും, പിന്‍കോഡും, വാക്സിന്‍ ടൈപ്പും അയക്കുകഇതിന് പിന്നാലെ കണ്‍ഫര്‍മേഷന്‍ ലഭിക്കും. അപ്പോയിന്‍മെന്റ് ലഭിച്ച ദിവസം വാക്സിന്‍ കേന്ദ്രത്തില്‍ പോയി വാക്സിനേഷന്‍ സ്വീകരിക്കാം.അതേസമയം, കേരളത്തില്‍ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് അടിയന്തര യോഗം ചേര്‍ന്നു.ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഡിഎംഒ മാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി യോഗത്തിന്‍ പങ്കെടുത്തു. വാക്സിനേഷന്‍ ഊര്‍ജിതമാക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.സെപ്റ്റംബറോടെ എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ ലഭ്യമാക്കണം. കൊവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.സംസ്ഥാനത്ത് രണ്ടാം തരംഗം പൂര്‍ത്തിയാകുന്നതിന് മുമ്ബേ മൂന്നാം തരംഗം ആരംഭിക്കുമെന്ന് ആശങ്കയുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് അടിയന്തര യോഗം ചേര്‍ന്നത്.ഓണക്കാലത്തെ തിരക്ക് രോഗവ്യാപനത്തിനിടയാക്കിയെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. മൂന്നാം തരംഗ മുന്നറിയിപ്പിന്‍്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ചികിത്സാ മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി. പീഡിയാട്രിക് കിടക്കകള്‍ അടക്കം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.ടിപിആര്‍ 15ന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പരിഗണനയിലാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തിലാവും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നരയ്ക്കാണ് അവലോകന യോഗം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team