ഇനി വാട്സാപ്പിൽ ചാറ്റ് നോട്ടിഫിക്കേഷനുകൾ സ്ഥിരമായി മ്യൂട്ട് ചെയ്യാം!
മുംബൈ: ശല്യക്കാരില്നിന്നുള്ള ചാറ്റ് നോട്ടിഫിക്കേഷന്‍ സ്ഥിരമായി നിശബ്ദക്കാന് (മ്യൂട്ട്)സംവിധാനമൊരുക്കി ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. മ്യൂട്ട് നോട്ടിഫിക്കേഷന്‍ ഫീച്ചറില്‍ ‘ഓള്‍വെയ്സ് ‘ എന്ന പുതിയ ഓപ്ഷനാണ് അപ്ഡേഷനിലൂടെ കന്പനി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചറിലൂടെ ഗ്രൂപ്പുകളില്നിന്നുള്ളതും വ്യക്തിഗത അക്കൗണ്ടുകളില്നിന്നുള്ളതുമായ നോട്ടിഫിക്കേഷനുകള്‍ സ്ഥിരമായി മ്യൂട്ട് ചെയ്യാനാവും.ഇതിനു പുറമേ നോട്ടിഫിക്കേഷനുകള്‍ എട്ട് മണിക്കൂര്‍, ഒരാഴ്ച എന്നീ സമയപരിധികളില്‍ മ്യൂട്ട് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. നേരത്തെ പരമാവധി ഒരു വര്‍ഷത്തേക്കുമാത്രമേ നോട്ടിഫിക്കേഷനുകള്‍ നിശബ്ദമാക്കാനാവുമായിരുന്നുള്ളൂ. പുതിയ ഫീച്ചര്‍ ലഭ്യമാക്കിക്കൊണ്ടുള്ള അപ്ഡേഷന് പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. മ്യൂട്ട് ചെയ്യേണ്ട ചാറ്റ് വിന്‍ഡോ തുറന്നശേഷം ഓപ്ഷന്മെനുവില്നിന്നാണ് മ്യൂട്ട് നോട്ടിഫിക്കേഷന്‍ എന്ന ഫീച്ചര്‍ തെരഞ്ഞെടുക്കേണ്ടത്. തുടര്‍ന്ന് ‘ഓള്‍വെയ്സ് ‘ എന്ന ഓപ്ഷന് തെരഞ്ഞെടുത്താല്‍ നോട്ടിഫിക്കേഷന്‍ സ്ഥിരമായി ഒഴിവാക്കാം. ഒരാഴ്ചത്തേക്കാണു മ്യൂട്ട് ചെയ്യേണ്ടതെങ്കില്‍ ‘1 വീക്ക്’ എന്ന ഓപ്ഷന് തെരഞ്ഞെടുത്താല്‍ മതി.