ഇനി “വി” ബ്രാൻഡ് : റീബ്രാൻഡിങ്ങോടെ കടുത്ത മത്സരത്തിനൊരുങ്ങി വോഡഫോൺ – ഐഡിയ!  

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെലികോം വിപണിയില്‍ കടുത്ത മത്സരം കാഴ്​ചവെക്കാന്‍ റീബ്രാന്‍ഡിങ്ങുമായി വോഡഫോണ്‍ ഐഡിയ. വോഡഫോണി​െന്‍റ ‘വി’യും ഐഡിയയുടെ ‘ഐ’യും ചേര്‍ത്ത്​ വി (Vi) എന്നായിരിക്കും ഇനി വോഡഫോണ്‍ ഐഡിയ അറിയപ്പെടുക. നാളേക്കായി ഒരുമിച്ച്‌​ എന്ന ആശയത്തോടെയാണ്​ പുതിയ പേരുമാറ്റം.

വോഡഫോണ്‍ ഐഡിയ എന്നീ ബ്രാന്‍ഡുകളായി അവതരിപ്പിച്ചിരുന്ന കമ്ബനി ഇനി ‘വി’ എന്ന ഒറ്റ ബ്രാന്‍ഡിലേക്ക്​ മാറും. ലയനം കഴിഞ്ഞ്​ രണ്ടു വര്‍ഷത്തിന്​ ശേഷമാണ്​ കമ്ബനിയുടെ തീരുമാനം.

ഡിജിറ്റല്‍ രംഗത്ത്​ മുന്നേറാനും ചലനാത്മകമായി പ്രവര്‍ത്തിക്കാനും ‘വി’ തയാറായി കഴിഞ്ഞെന്ന്​ കമ്ബനി അധികൃതര്‍ അറിയിച്ചു.

റീബ്രാന്‍ഡിങ്ങില്‍ 5ജി നെറ്റ്​ വര്‍ക്കിന്​ സമാനമായ ശക്തവും വേഗതയും കരുത്തുറ്റതുമായ നെറ്റ്​വര്‍ക്കും കമ്ബനി വാഗ്​ദാനം ചെയ്യുന്നുണ്ട്​.

‘രണ്ടുവര്‍ഷം മുമ്ബ്​ 2018 ആഗസ്​റ്റ്​ 31ന്​ വോഡഫോണും ഐഡിയയും ലയിച്ചിരുന്നു. ഇക്കാലയളവില്‍ തങ്ങളുടെ ഉപഭോക്താക്കളെ സംയോജിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന്​ ഞങ്ങളുടെ ഉപഭോക്താക്കളെ തൃപ്​തിപ്പെടുത്തുന്ന ‘വി’ ബ്രാന്‍ഡ്​ അവതരിപ്പിക്കുന്നതില്‍ സന്തുഷ്​ടനാകുന്നു’ -വി ബ്രാന്‍ഡ്​ അവതരിപ്പിച്ചശേഷം എം.ഡിയും സി.ഇ.ഒയുമായ രവീന്ദ്ര തക്കര്‍ അറിയിച്ചു. തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതത്തിന്​ പ്രധാന അര്‍ഥം നല്‍കുന്നതായിരിക്കും വി ബ്രാന്‍ഡ്​ എന്നും ​അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്ബനിയുടെ മൂലധന നിക്ഷേപമായി 25,000 കോടി സമാഹരിക്കാനാണ്​ തീരുമാനമെന്നും മറ്റു കാര്യങ്ങള്‍ പിന്നീട്​ വെളിപ്പെടുത്തുമെന്നും രവീന്ദ്ര തക്കര്‍ പറഞ്ഞു. ഇ​തുവഴി ഭാവിയിലെ ബിസിനസ്​ പദ്ധതികള്‍ തയാറാക്കാനും കരുത്തുറ്റ ബ്രാന്‍ഡിങ്​ സാധ്യമാക്കാനും കഴിയുമെന്നാണ്​ കമ്ബനിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ കമ്ബനിക്ക്​ കനത്ത നഷ്​ടം നേരിട്ടിരുന്നു. ജൂണ്‍ പാദത്തില്‍ 25,460 കോടിയായിരുന്നു നഷ്​ടം. ഇന്ത്യന്‍ വിപണി കീഴടക്കിയ ജിയോയോട്​ മത്സരിക്കാനാകും ‘വി’ ബ്രാന്‍ഡ്​ എന്നാണ്​ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team