ഇനി 500 രൂപയിൽ താഴെ വിലയുമായി ബിഎസ്എൻഎൽ, എയർടെൽ, ജിയോ, വിഐ പ്ലാനുകൾ എത്തുന്നു  

രാജ്യത്തെ മുൻനിര ടെലിക്കോം കമ്പനികളായ എയർടെൽ, ജിയോ, വിഐ ബി‌എസ്‌എൻ‌എൽ എന്നിവ അൺലിമിറ്റഡ് ഡാറ്റ, വോയ്‌സ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് തിരഞ്ഞെടുക്കാൻ പറ്റുന്ന രീതിയിൽ പല വില വിഭാഗങ്ങളിലായി ഈ പ്ലാനുകൾ ലഭ്യമാണ്. ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ പല വാലിഡിറ്റി കാലയളവിലേക്കായി പല വില നിലവാരങ്ങളിൽ ലഭിക്കും.

ഇന്ത്യയിലെ വലിയൊരു വിഭാഗം ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്ന പ്രീപെയ്ഡ് പ്ലാനുകളുടെ വിഭാഗമാണ് 500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ. എയർടെൽ, ജിയോ, വിഐ, ബി‌എസ്‌എൻ‌എൽ എന്നിവ ഈ വിലവിഭാഗത്തിൽ മികച്ച പ്ലാനുകൾ അവതരിപ്പിച്ചിട്ടുമുണ്ട്. ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാനുകൾ തൃപ്തികരമായ വാലിഡിറ്റി കാലയളവും ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. 500 രൂപയിൽ താഴെ വിലയുള്ള എയർടെൽ, ബിഎസ്എൻഎൽ, ജിയോ, വിഐ എന്നിവയുടെ പ്ലാനുകൾ പരിശോധിക്കാം.

ബി‌എസ്‌എൻ‌എൽ പ്ലാനുകൾ


500 രൂപയ്ക്ക് താഴെയുള്ള വിലയിൽ ബി‌എസ്‌എൻ‌എൽ നൽകുന്ന മികച്ച പ്ലാനുകളിലൊന്ന് STV_247 എന്ന പ്ലാനാണ്. ഈ പ്ലാൻ ദിവസവും 3 ജിബി ഡാറ്റയും ദിവസവും 250 മിനുറ്റ് എഫ്യുപി ലിമിറ്റോടെ അൺലിമിറ്റഡ് കോളിങും നൽകുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. ദിവസവുമുള്ള 3 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ വേഗത 80 കെബിപിഎസ് ആയി കുറയും. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഇറോസ് നൌ, ബി‌എസ്‌എൻ‌എൽ ട്യൂൺസ് എന്നിവയുടെ സൌജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും. 40 ദിവസത്തെ വാലിഡറ്റിയാണ് ഈ പ്ലാനിനുള്ളത്.

എയർടെൽ പ്ലാനുകൾ


എയർടെല്ലിന്റെ 500 രൂപയിൽ താഴെ വിലയുള്ള അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനിന് 449 രൂപയാണ് വില. ഈ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസവും 100 എസ്എംഎസും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ഈ പ്ലാൻ നൽകുന്നു. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. എയർടെൽ എക്സ്സ്ട്രീം പ്രീമിയം, ഷാ അക്കാദമിയിൽ നിന്നുള്ള 1 വർഷത്തെ സൌജന്യ കോഴ്സ്, വിങ്ക് മ്യൂസിക് സബ്ക്രിപ്ഷൻ മറ്റ് ഒടിടി ആനുകൂല്യങ്ങൾ എന്നിവയും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.


വിഐ പ്ലാനുകൾ


വിഐയുടെ 500 രൂപയിൽ താഴെ വിലയുള്ള വിഐയുടെ മികച്ച പ്രീപെയ്ഡ് പ്ലാനിന് 449 രൂപയാണ് വില. ഡബിൾ ഡാറ്റ ഓഫറിന് കീഴിലുള്ള പ്ലാനായതിനാൽ ഈ പ്ലാനിലൂടെ ഇപ്പോൾ ദിവസവും 4 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ 449 രൂപ പ്ലാൻ അൺലിമിറ്റഡ് കോളിങും ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. ഈ പ്ലാൻ ‘വീക്കെൻഡ് ഡാറ്റ റോൾഓവർ’ ഓഫറും നൽകുന്നുണ്ട്യ വിഐ മൂവീസ്, ടിവി എന്നീ ഒടിടി ആനുകൂല്യവും വിഐയുടെ പ്ലാൻ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team