ഇന്ത്യക്കെതിരായുള്ള 20,000 കോടി നികുതി ബാധ്യത കേസിൽ വോഡഫോണിന് അനുകൂല വിധി  

ഡല്‍ഹി: കേന്ദ്രസർക്കാരിനെതിരായ നികുതി തർക്കക്കേസിൽ പ്രമുഖ ടെലികോം ഗ്രൂപ്പായ വോഡഫോണിന് അനുകൂലവിധി. 20,000 കോടി രൂപയുടെ നികുതി ബാധ്യതയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തർക്കപരിഹാര കോടതിയില്‍ നിലനിന്നിരുന്ന കേസാണ് തീര്‍പ്പായത്. വോഡഫോണിന്മേൽ നികുതി ബാധ്യത ചുമത്തുന്നത് ഇന്ത്യയും നെതർലാന്റും തമ്മിലുള്ള നിക്ഷേപ ഉടമ്പടി കരാറിന്റെ ലംഘനമാണെന്ന് ഹേഗിലെ ഇന്റർനാഷനൽ ആർബിട്രേഷൻ ട്രൈബ്യൂണൽ വിധിച്ചു.


കമ്പനിക്ക് മേൽ നികുതിയും പലിശയും പിഴയും ചുമത്തുന്ന നടപടി അന്യായമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വോഡഫോണില്‍നിന്ന് കുടിശ്ശിക ഈടാക്കരുതെന്നും നിയമനടപടികള്‍ക്കായുള്ള ചെലവിനത്തില്‍ ഭാഗിക നഷ്ടപരിഹാരമായി 4000 കോടി (5.47 മില്യണ്‍ ഡോളര്‍) രൂപ ഇന്ത്യ നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

2007 ൽ ഹച്ചിസൺ വാംപോവയിൽ നിന്ന് വോഡഫോൺ ഇന്ത്യയിലെ ഇന്ത്യയിലെ ടെലികോം ആസ്തി ഏറ്റെടുത്തതാണ് നികുതി തർക്കത്തിന് കാരണമായത്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വോഡഫോൺ നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരാണെന്ന് അന്ന് സര്‍സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചിരുന്നു. 11 ബില്യൺ ഡോളിന്റെ ഓഹരികളാണ് ഹച്ചിസൺ ടെലികോമിൽനിന്ന് വോഡഫോൺ ഏറ്റെടുത്തത്. രണ്ടാം യുപിഎ സർക്കാരിന്റെ കാലാത്തായിരുന്നു ഇത്. ആസ്തികൾ ഏറ്റെടുത്തതിന് പിന്നാലെ 11,000 കോടി രൂപ നികുതി അടയ്ക്കണമെന്നായിരുന്നു സർക്കാർ കമ്പനിയോട് ആവശ്യപ്പെട്ടത്.

ആദായ നികുതി നിയമപ്രകാരം ഉറവിടത്തില്‍ (ടിഡിഎസ്) നിന്ന് നികുതി ഈടാക്കി അടയ്ക്കാന്‍ വോഡഫോണിന് ബാധ്യതയുണ്ടെന്നും സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2014ലാണ് ഹേഗിലെ അന്താരാഷ്ട്ര തർക്ക പരിഹാര കോടതിയെ വോഡഫോൺ സമീപിച്ചത്. ഈ വിഷയത്തിൽ മദ്ധ്യസ്ഥരുടെ കാര്യത്തിൽ ധാരണയിലെത്തുന്നതിൽ ഇരു കക്ഷികളും പരാജയപ്പെട്ടതോടെയായിരുന്നു കേസ് കോടതിക്ക് വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team