ഇന്ത്യന്‍ ഓയില്‍- എസ്ബിഐ കോ ബ്രാന്‍ഡഡ് റൂപേ ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചു.  

ന്യൂഡല്‍ഹി:ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന റീട്ടെയ്‌ലര്‍ ആയ ഇന്ത്യന്‍ ഓയിലും ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് ഇന്ത്യന്‍ ഓയില്‍- എസ്ബിഐ കോ ബ്രാന്‍ഡഡ് റൂപേ ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യയും എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് കുമാര്‍ ഖരെയും ചേര്‍ന്നാണ് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചത്. ഒട്ടേറെ പുതുമകള്‍ നിറഞ്ഞതാണ് പുതിയ കാര്‍ഡ്. ഇന്ത്യന്‍ ഓയില്‍ പമ്ബുകളില്‍ ചെലവാക്കുന്ന ഓരോ 200 രൂപയ്ക്കും ആറിരട്ടി റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.ഇന്ത്യന്‍ ഓയില്‍ പമ്ബുകളില്‍ നിന്നും പെട്രോള്‍ വാങ്ങുന്ന കാര്‍ഡ് ഉടമയ്ക്ക് 0.75 മൂല്യമുള്ള ലോയല്‍റ്റി പോയിന്റ് ലഭിക്കും.
കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡില്‍ 5000 രൂപ വരെ സിംഗിള്‍ ഇടപാട് നടത്താം.ഭക്ഷണം, സിനിമ, പലചരക്ക്, മറ്റ് അവശ്യങ്ങള്‍ എന്നിവയ്ക്ക് കാര്‍ഡ് ഉപയോഗിക്കുമ്ബോള്‍ റിവാര്‍ഡ്‌സ് പോയിന്റ് ലഭിക്കും. ഇതേ ആവശ്യങ്ങള്‍ക്ക് അത് റീഡിം ചെയ്യുകയുമാവാം. ഇന്ധനം വാങ്ങുന്നതിന് പ്രതിമാസ പരിമിതി ഇല്ല. ഇന്ത്യയിലെ ഏത് എസ്ബിഐ ശാഖകളില്‍ നിന്നും എസ്ബിഐ- ഇന്ത്യന്‍ ഓയില്‍ ഡെബിറ്റ് കാര്‍ഡ് ലഭിക്കും. കാര്‍ഡ് അഖിലേന്ത്യാ തലത്തില്‍ തന്നെ ഉപയോഗിക്കാം.

സമാനതകള്‍ ഇല്ലാത്ത സൗകര്യങ്ങളാണ് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുകയെന്ന് ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ ശ്രീകാന്ത് മാധവ വൈദ്യ പറഞ്ഞു. നിലവിലെ മഹാമാരി ഘട്ടത്തില്‍, അനായാസവും കടലാസ് രഹിതവുമായ പണമിടപാടുകള്‍ പൊതുജനങ്ങള്‍ക്ക് സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു. കമ്ബനിയുടെ 30,000 ത്തിലേറെ വരുന്ന വിപുലമായ ശൃംഖലയില്‍ ക്രെഡിറ്റ്, ഡെബിറ്റ്, കാര്‍ഡുകളും വാലറ്റ് പേയ്‌മെന്റുകളും സ്വീകരിക്കാന്‍ സംവിധാനം ഉണ്ട്.ഒട്ടേറെ ആകര്‍ഷകങ്ങളായ ആനുകൂല്യങ്ങള്‍ കാര്‍ഡിനുണ്ടെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team