ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ 487 അപ്രന്റിസ് ഒഴിവ്!
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ അപ്രന്റിസ് 487 ഒഴിവുണ്ട്. മാര്‍ക്കറ്റിങ് ഡിവിഷനില്‍ സതേണ്‍ റീജണലിലാണ് ഒഴിവ് . കേരളം തമിഴ്നാട് , പുതുച്ചേരി , കര്‍ണാടകം , ആന്ധ്രാപ്രദേശ് , തെലുങ്കാന എന്നിവിടങ്ങളിലാണ് ഒഴിവ് . കേരളത്തില്‍ 64 ഒഴിവുണ്ട് . ട്രേഡ് അപ്രന്റിസ് ഫിറ്റര്‍ / ഇലക്‌ട്രീഷ്യന്‍ / ഇല്രക്ടോണിക് മെക്കാനിക് / ഇന്‍സ്ട്രുമെന്റ് മെക്കാനിക് / മെഷീനിസ്റ്റ് വിഭാഗങ്ങളിലാണള ഒഴിവ് . യോഗ്യത പത്താം ക്ലാസ്സും ദ്വിവത്സര ഐടിഐയും . ടെക്നീഷ്യന്‍ അപ്രന്റിസ് മെക്കാനിക്കല്‍ , ഇലക്‌ട്രിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ , സിവില്‍ , ഇലക്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ് , ഇലക്‌ട്രോണിക്സ് വിഭാഗങ്ങളിലാണ് ഒഴിവ് . യോഗ്യത പത്താംക്ലാസ്സും ബന്ധപ്പെട്ട വിഷയത്തില്‍ ത്രിവത്സര ഡിപ്ലോമയും . 50 ശതമാനം മാര്‍ക്ക് വേണം . ട്രേഡ് അപ്രന്റിസ് ( അക്കൗണ്ടന്റ് ) യോഗ്യത ബിരുദം ട്രേഡ് അപ്രന്റിസ് ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ ( സ്കില്‍ഡ് ഹോള്‍ഡേഴ്സ് ), റീെട്ടൈല്‍ അസോസിയറ്റ് ( ഫ്രഷര്‍ ), റീടൈല്‍ സെയില്‍സ് അസോസിയറ്റ് ( സ്കില്‍ഡ് ഹോള്‍ഡേഴ്സ് ), പ്ലസ്ടു ജയിക്കണം ( ബിരുദം ഇല്ലാത്തവര്‍ ).ബന്ധപ്പെട്ട മേഖലകളില്‍ സര്‍ടിഫിക്കറ്റ് വേണം.പ്രായം 1824. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 28. വിശദവിവരത്തിനും അപേക്ഷിക്കാനും www.iocl.com