ഇന്ത്യന്‍ ഓഹരി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്.
മുംബൈ: തിങ്കളാഴ്ച്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്. രാവിലെ 52,000 നിലവാരം ആദ്യമായി പിന്നിട്ട ബിഎസ്‌ഇ സെന്‍സെക്‌സ് സൂചിക വ്യാപാര ഇടപാടുകള്‍ മതിയാക്കുമ്ബോള്‍ 610 പോയിന്റ് ഉയര്‍ന്ന് 52,154.13 എന്ന എക്കാലത്തേയും ഉയര്‍ന്ന നില രേഖപ്പെടുത്തി (1.18 ശതമാനം നേട്ടം). 15,300 നിലവാരം തൊടാന്‍ എന്‍എസ്‌ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയ്ക്കും സാധിച്ചു. അവസാന മണി മുഴങ്ങുമ്ബോള്‍ നിഫ്റ്റി സൂചിക 151 പോയിന്റ് മുന്നേറി 15,314.70 എന്ന നിലയ്ക്ക് തിരശ്ശീലയിട്ടു.
ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹൗസിങ് ഡെവലപ്പ്‌മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍, ഭാരതി എയര്‍ടെല്‍, ടൈറ്റന്‍ കമ്ബനി, ആക്‌സിസ് ബാങ്ക് ഓഹരികളാണ് സെന്‍സെക്‌സില്‍ ഇന്ന് തിളങ്ങിയത്.കൂട്ടത്തില്‍ ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ഐആര്‍എഫ്‌സി ഓഹരികള്‍ 52 ആഴ്ച്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയും കയ്യടക്കി. മേഖലാ സൂചികകളെല്ലാം നേട്ടത്തിലാണ് തിങ്കളാഴ്ച്ച വ്യാപാരം നടത്തിയത്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്റ്റി സ്വകാര്യ ബാങ്ക്, നിഫ്റ്റി റിയല്‍റ്റി സൂചികകള്‍ 52 ആഴ്ച്ചയിലെ ഏറ്റവും ഉയര്‍ന്ന നില രേഖപ്പെടുത്തി. ഓഹരി വിപണിയിലെ ഇന്നത്തെ സുപ്രധാന സംഭവങ്ങള്‍ ചുവടെ അറിയാം.
ബാങ്ക്, സാമ്ബത്തിക ഓഹരികള്‍ സെന്‍സെക്‌സ്, നിഫ്റ്റി സൂചികകളുടെ കുതിപ്പിന് വഴിയൊരുക്കി.
സാമ്ബത്തിക ഓഹരികളാണ് വിപണിയെ മുന്നില്‍ നിന്നും നയിച്ചത്.
സെന്‍സെക്‌സില്‍ 30 ഓഹരികളില്‍ 20 ഉം നേട്ടത്തില്‍ വ്യപാരം പൂര്‍ത്തിയാക്കി.
വിപണിയെ സഹായിച്ചവര്‍: ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, എസ്ബിഐ.
പ്രധാന നേട്ടക്കാര്‍: ആക്‌സിസ് ബാങ്ക് (6.22 ശതമാനം), ഐസിഐസിഐ ബാങ്ക് (4.12 ശതമാനം), എസ്ബിഐ (4.02 ശതമാനം).
വലിയ നഷ്ടം സംഭവിച്ചവര്‍: ഡിആര്‍എല്‍ (-1.79 ശതമാനം), ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (-1.29 ശതമാനം), ഹിന്ദുസ്താന്‍ യുണിലെവര്‍ (-1.03 ശതമാനം).
മേഖലാ അടിസ്ഥാനപ്പെടുത്തുമ്ബോള്‍ ബിഎസ്‌ഇ ബാങ്കക്‌സ് 3.31 ശതമാനം നേട്ടം കൊയ്തു.
0.62 ശതമാനം തകര്‍ച്ച ബിഎസ്‌ഇ ഐടി രേഖപ്പെടുത്തി.
വില്‍പ്പനയില്‍ മുന്നില്‍: എസ്ബിഐ, ബജാജ് ഫൈനാന്‍സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍.