ഇന്ത്യന്‍ വാഹന ഉല്‍പ്പാദനം പ്രതിസന്ധിലാകാന്‍ സാധ്യത-SIAM!  

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ ഉല്‍പ്പാദനം അടുത്ത മൂന്ന് മുതല്‍ നാല് മാസത്തേക്ക് പ്രതിസന്ധിലാകാന്‍ സാധ്യതയുളളതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (സിയാം). ആഗോള തലത്തില്‍ ഷിപ്പിംഗ് കണ്ടെയിനറുകളുമായി ബന്ധപ്പെട്ട് നേരിടുന്ന ക്ഷാമമാണ് വാഹന നിര്‍മാണ വ്യവസായത്തിന് വെല്ലുവിളിയാകുന്നത്. ഇതുമൂലം വാഹന നിര്‍മാണത്തിലെ അസംസ്കൃത വസ്തുക്കളില്‍ കുറവുണ്ടാകുകയും ചെയ്യും. ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ വാഹന വിപണിയിലെ നിര്‍മാണ പ്രതിസന്ധിയെ ആശങ്കയോടെയാണ് ലോകം വീക്ഷിക്കുന്നത്.

“ജൂലൈ മുതല്‍ ഷിപ്പിംഗ് ചരക്ക് നിരക്ക് ഉയര്‍ന്നു, ഇതോടെ സാധാരണ വ്യാപാര പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നത് അസാധ്യമാണെന്ന് കമ്ബനികള്‍ മനസ്സിലാക്കി, ” സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (സിയാം) ഡയറക്ടര്‍ ജനറല്‍ രാജേഷ് മേനോന്‍ പറഞ്ഞു.കൊറോണ വൈറസ് ലോക്ക്ഡൗണുകള്‍ ലഘൂകരിച്ചതിനുശേഷം ഇന്ത്യയുടെ വാഹന വ്യവസായം വീണ്ടെടുക്കലിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയ ഘട്ടത്തിലുണ്ടായ ഈ പ്രതിസന്ധി വലിയ ആശങ്കയാണ് വാഹന നിര്‍മാതാക്കള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്.പ്രമുഖ ആഭ്യന്തര കമ്ബനികളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ് എന്നിവയെയും ഫോക്സ് വാഗണ്‍ എജി, ഫോര്‍ഡ് മോട്ടോര്‍ എന്നിവയുള്‍പ്പെടെയുള്ള ആഗോള നിര്‍മ്മാതാക്കളെയും സിയാം പ്രതിനിധീകരിക്കുന്നു.”ഇന്ത്യയില്‍ നിന്നുള്ള മൊത്തം കയറ്റുമതി ശക്തമായി കുതിച്ചുയര്‍ന്നെങ്കിലും ഇറക്കുമതി നടന്നിട്ടില്ല, ഇത് അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും കണ്ടെയ്നര്‍ ക്ഷാമത്തിന് കാരണമാവുകയും ചെയ്തു, ” പ്രമുഖ കണ്ടെയ്നര്‍- ലോജിസ്റ്റിക് കമ്ബനിയായ ഡെന്‍മാര്‍ക്കിലെ എ.പി. മോളര്‍-മെഴ്സ്ക് വ്യക്തമാക്കി.ഇതിനിടയില്‍, പ്രമുഖ ഇന്ത്യന്‍ വാഹന കയറ്റുമതിക്കാര്‍ക്ക് ദിവസങ്ങള്‍ക്കുപകരം ആഴ്ചകള്‍ക്കുമുമ്ബ് കണ്ടെയ്നറുകള്‍ ബുക്ക് ചെയ്യേണ്ടിവരുമെന്ന് ഓട്ടോമോട്ടീവ് കോമ്ബോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ വിന്നി മേത്ത പറഞ്ഞു.ചരക്ക് നിരക്കിന്റെ വര്‍ധനയും അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനയും മൂലം ഉണ്ടായ വിലക്കയറ്റവും ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ കമ്ബനികളെ നിര്‍ബന്ധിതരാക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team