ഇന്ത്യന്‍ സാമ്ബത്തിക രംഗത്തെ കുറിച്ച്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മൂഡിസ്.  

ഇന്ത്യന്‍ സാമ്ബത്തിക രംഗത്തെ കുറിച്ച്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മൂഡിസ്. ഈ രംഗം വളരെയധികം പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തിലാണ് ഇത്തരത്തിലൊരു അനുകൂലമായ വാര്‍ത്തകള്‍ പുറത്തുവരുന്നത് .ഇന്ത്യന്‍ സാമ്ബത്തിക രംഗം കരുത്തുറ്റതും വിവിധതയുള്ളതുമാണെന്ന് അന്താരാഷ്‌ട്ര റേറ്റിംഗ് ഏജന്‍സിയായ മൂഡിസ് വിളിച്ചു പറയുമ്ബോള്‍ അത് കഴിവുറ്റ ഭരണാധികാരികളുടെ ശ്രമത്തിന്റെ ഫലമാണെന്ന് പറയാതെ വയ്യ.ഏജന്‍സി പറയുന്നതനുസരിച്ച്‌ ഇന്ത്യയുടെ സാമ്ബത്തിക സ്ഥിതി നെഗറ്റീവില്‍ നിന്ന് സുസ്ഥിരമായതായിട്ടാണ് അറിയുവാന്‍ സാധിക്കുന്നത്. സര്‍ക്കാര്‍ ഇടപെടലുകളും ബാങ്കിംഗ് മേഖലയുടെ കരുത്തുമാണ് ഇന്ത്യയ്‌ക്ക് താങ്ങായതെന്ന് മൂഡിസ് വ്യക്തമാക്കുന്നു

ഉയര്‍ന്ന വളര്‍ച്ച നിരക്ക് ആര്‍ജ്ജിക്കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ട്. ഇന്ത്യന്‍ സാമ്ബത്തിക മേഖലയ്‌ക്ക് ശക്തമായ ആഭ്യന്തര അടിത്തറയുണ്ടെന്നും മൂഡിസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇതുകൂടാതെ സര്‍ക്കാര്‍ പണം ഇറക്കിയതും അനുകൂലഘടകമായി മാറിയിരിക്കുകയാണ്.

രാഷ്‌ട്രീയ സ്ഥിരതയും സാമ്ബത്തിക രംഗത്തെ പോസിറ്റീവായി തന്നെ സ്വാധീനിക്കുകയുണ്ടായി. ബാങ്കുകള്‍ ശക്തമായതായും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നിരക്ക് 2019 ലേതിനെ മറികടക്കുമെന്ന് നിഗമനത്തിലാണ് മൂഡിസ് . 9.3 ശതമാനം വളര്‍ച്ചയാണ് മൂഡിസ് പ്രതീക്ഷിക്കുന്നുണ്ട് . ഇന്ത്യന്‍ സാമ്ബത്തിക രംഗം ശക്തമായി തിരിച്ചു കയറുന്നു എന്നതിന്റെ സൂചനയാണിതെന്നും മൂഡിസ് റേറ്റിംഗ് ചൂണ്ടിക്കാണിക്കുന്നു.

കൊറോണ കാലത്ത് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നെഗറ്റീവ് ആയി താഴ്ന്നിരുന്നു. അന്താരാഷ്‌ട്ര ക്രെഡിറ്റ് ഏജന്‍സികള്‍ ഇന്ത്യയുടെ റേറ്റിംഗും കുറച്ചു. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ശക്തമായ സാമ്ബത്തിക നയങ്ങളാണ് ഇന്ത്യയുടെ സമ്ബദ് രംഗത്തെ വീണ്ടും പഴയ തലത്തിലേക്ക് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team